അപസർപ്പകം

കറുത്ത വെള്ളി 

പാലപൂത്ത നേരം 

വഴിയിലിരവിൻ പൂരം 

പിന്നിലേതോ പദ നിസ്വനം ..

               വിജന ദൂരം നീണ്ടു പോകെ 

               ഉലഞ്ഞ ചിരിയിൽ 

               ഉന്മാദ ഗന്ധമായ് 

                ആരു നീ പിൻ വഴിയിൽ

                മെല്ലെ മെല്ലെ എന്നിലാഴുന്നു...

ദാഹ നയന ത്തീ കൊളുത്തി 

കരളിലെങ്ങും നിന്നുകത്തും 

രുധിര ഭാവ തിരുവരങ്ങിൽ 

നിന്റെ കനിവിൻ നേർത്ത

സ്പർശം ഉടലിലാകെ പൂത്തുലയെ

നിലാവലയിൽ നീ നിറച്ച  

വജ്ര കാന്തികൾ എന്റെ 

പ്രജ്ഞയിൽ പുനർജനിക്കെ 

പിന്നിലേതോ പദനിസ്വനം ..

               രാവൊഴിഞ്ഞ പാല 

               ചോട്ടിലെങ്ങും 

               നിൻ ചിലമ്പിൻ

               മുത്തു മണികൾ 

               ബാക്കിയായി...