ഇനി ആ സ്ഥാനത്തിന്റെ അവകാശി സായ് പല്ലവി; വൈറലായി പുതിയ ചിത്രം

ഒറ്റപാട്ടിലെ ഡാൻസിലൂടെ ധനുഷിനെ കടത്തിവെട്ടിയിരിക്കുകയാണ് സായ്പല്ലവി. മാരി-2വിലെ റൗഡി ബേബി എന്ന ഗാനത്തിലൂടെ തെന്നിന്ത്യയിലെ ഏറ്റവും മികച്ച നർത്തകരുടെ പട്ടികയിലേക്കു സായ്പല്ലവി ഉയർന്നു. ചിത്രത്തിലെ പാട്ടും പാട്ടിനൊത്തുള്ള സായ്പല്ലവിയുടെ ചുവടുവെപ്പും ഏറെ പ്രശംസ നേടുകയാണ്. ഇതിനിടെ സായ്പല്ലവിയുടെ പ്രഭുദേവയ്ക്കൊപ്പം നിൽക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. 

2008ൽ  ഉങ്കളില്‍ യാര് അടുത്ത പ്രഭുദേവ എന്ന എന്ന ഡാ‍ൻസ് റിയാലിറ്റി ഷോയുടെ ഭാഗമായിരുന്നു സായ് പല്ലവി. അതേ െസറ്റിൽ നിന്നും പത്തുവർഷത്തിനു ശേഷം എടുത്ത ചിത്രം എന്ന കുറിപ്പോടെയാണ് പ്രഭുദേവയ്ക്കൊപ്പമുള്ള ചിത്രം സായ് പല്ലവി പങ്കുവച്ചത്. നമ്മൾക്കു കഴിയാവുന്നതിന്റെ പരമാവധി പ്രയത്നിച്ചാൽ‌ അൽപം വൈകിയാണെങ്കിലും ആഗ്രഹിച്ചതെന്തോ അതു നമ്മെ തേടിവരുമെന്നും സായ്പല്ലവി കുറിച്ചു.

റൗഡി ബേബി എന്ന ഗാനത്തിന്റെ കൊറിയോഗ്രാഫര്‍ പ്രഭുദേവയാണ്. ഗാനം. മികച്ച ഡാൻസറായ ധനുഷിനെ പോലും കടത്തിവെട്ടിയായിരുന്നു ഗാനത്തിൽ സായ് പല്ലവിയുടെ ചുവടുവെപ്പ്. യഥാർഥത്തില്‍ ലേഡി പ്രഭുദേവ എന്ന പദത്തിന് ഇപ്പോൾ അവകാശി സായ് പല്ലവി തന്നെയാണെന്നാണ് ആരാധകരുടെ കമന്റുകൾ. ധനുഷും  ദീയും ചേർന്നാണു ഗാനം ആലപിച്ചത്. യുവൻ ശങ്കർ രാജയുടെ തകർപ്പൻ സംഗീതം