മധ്യപ്രദേശിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു

ഭോപാൽ∙ മൻസോർ നഗരസഭാ കൗൺസിൽ ചെയർമാനായ ബിജെപി നേതാവ് വെടിയേറ്റു മരിച്ചതിനുപിന്നാലെ, ബാർവനി ജില്ലയിലെ ബിജെപി പ്രാദേശിക നേതാവ് മനോജ് താക്കറെ(48)യെ സംശയകരമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്നു പൊലീസ് കരുതുന്നു.

രാഷട്രീയ വൈരത്തെ തുടർന്നുണ്ടായ കൊലപാതകമെന്നു ബിജെപി ആരോപിച്ചു.  പണമിടപാടു തർക്കത്തെത്തുടർന്നു വെടിയേറ്റാണു മൻസോർ നഗരസഭാ കൗൺസിൽ ചെയർമാനായ മൻസോർ പ്രഹ്ലാദ് ബൻഡാവാർ കഴിഞ്ഞ വ്യാഴാഴ്ച കൊല്ലപ്പെട്ടത്.