ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം∙ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യത. ആൻഡമാൻ കടലിൽ നാളെ മുതൽ ന്യൂനമർദം രൂപപ്പെടാനിടയുണ്ടെന്നാണു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാലിനും അഞ്ചിനും ആൻഡമാൻ കടലിലും സമീപപ്രദേശങ്ങളിലും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയുണ്ട്.

കടൽ പ്രക്ഷുബ്ധമാകുമെന്നതിനാൽ മൽസ്യത്തൊഴിലാളികൾ ഈ മേഖലകളിൽ പോകരുത്. അറബിക്കടലിൽ ജാഗ്രതാ നിർദേശമില്ല.