ഹർത്താൽ: വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി

തിരുവനന്തപുരം∙ ശബരിമല കർമസമിതി ഹർത്താലിന് ആഹ്വാനം ചെയ്തതിനെ തുടർന്ന് വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, സർവകലാശാല പരീക്ഷകളാണു മാറ്റിയത്.

മാറ്റിയ പരീക്ഷകൾ:

∙ കേരള സർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
∙ സാങ്കേതിക സർവകലാശാല നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കെടിയു അക്കാദമിക് ഡീൻ ഡോ.ജെ. ശ്രീകുമാർ അറിയിച്ചു
∙ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി അർധവാർഷിക പരീക്ഷ
4/1/2019 ലേക്ക് മാറ്റിവച്ചിരിക്കുന്നു ടൈംടേബിളിൽ മാറ്റം ഉണ്ടായിരിക്കുന്നതല്ല.
∙ ആരോഗ്യ സർവകലാശാല എല്ലാ പരീക്ഷകളും മാറ്റിവച്ചു.

∙ കാർഷിക, വെറ്ററിനറി സർവകലാശാലകളിൽ പ്രത്യേക പരീക്ഷകളില്ല. കാർഷിക സർവകലാശാല മൂന്ന് കേന്ദ്രങ്ങളിൽ (തിരുവനന്തപുരം വെള്ളായണി, തൃശൂർ വെള്ളാനിക്കര, കാസർകോട്) നടത്താനിരുന്ന കുടുബശ്രീ ജീവ മിഷൻ പരിശീലനം മാറ്റിവച്ചു.

∙കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകളിലെ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

∙പരീക്ഷ മാറ്റേണ്ടെന്ന തീരുമാനത്തിനെതിരെ പ്രതിഷേധം ഉയർന്നതോടെ എംജി സർവകലാശാല വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകൾ അഞ്ചിലേക്കു മാറ്റി. സമയം, പരീക്ഷാ കേന്ദ്രം എന്നിവയിൽ മാറ്റമില്ല.