മതിൽ പണിതത് ആചാരലംഘനം നടത്താൻ; നടപ്പായത് മുഖ്യമന്ത്രിയുടെ ദുര്‍വാശി: ചെന്നിത്തല

കോട്ടയം ∙ കേരളത്തിൽ മുഖ്യമന്ത്രിയുടെ ദുർവാശി നടപ്പിലായെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആചാര ലംഘനം നടത്താൻ വേണ്ടിയാണ് വനിതാ മതിൽ പണിതതെന്നു ബോധ്യപ്പെട്ടു. കരുതിക്കൂട്ടി വിശ്വാസികളെ വേദനിപ്പിക്കാനുള്ള ക്രൂരമായ ഗൂഢാലോചനയാണ് നടന്നത്. വിശ്വാസം വ്രണപ്പെടുത്തിയതിൽ കോടിയേരിയും കാനവും കൂട്ടുപ്രതികളാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.