യുഎസിലെ ഗെയ്മിങ് കേന്ദ്രത്തിൽ വെടിവയ്പ്: 3 മരണം, 4 പേർക്കു പരുക്ക്

കലിഫോർണിയ∙ ലൊസാഞ്ചലസിലെ ബൗളിങ് കേന്ദ്രത്തിൽ മൂന്ന് പേർ വെടിയേറ്റു മരിച്ചതായി കലിഫോർണിയ പൊലീസ്. സംഭവത്തിൽ നാല് പേർക്കു പരുക്കേറ്റു. ഗോബിള്‍ ഹൗസ് ബോൾ എന്ന ബൗളിങ് കേന്ദ്രത്തിലാണു വെടിവയ്പുണ്ടായതെന്നു പൊലീസ് ഉദ്യോഗസ്ഥനായ റൊനാള്‍ഡ് ഹാരിസ് വ്യക്തമാക്കി.

അക്രമത്തിന് ഇരയായ ഏഴുപേരും പുരുഷൻമാരാണ്. വെടിവയ്പു നടന്ന സ്ഥലത്തു വച്ച് തന്നെ മൂന്ന് പേരും കൊല്ലപ്പെട്ടതായാണു വിവരം. ഗെയ്മിങ് കോംപ്ലക്സിൽ സംഘർഷമുണ്ടായതായും ദൃക്‌‍സാക്ഷികൾ പറഞ്ഞു. അക്രമം നടന്ന സ്ഥലത്തുനിന്ന് മാറിനിൽക്കണമെന്ന് പൊലീസ് അറിയിച്ചു.