മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ച കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കൃഷ്‌ണകുമാർ, എം.മുനീർ, എസ്.ബിജു, ആർ.രാജീവ് കുമാർ എന്നിവർക്കാണു ജാമ്യം. 17 വരെ ഇവരെ റിമാൻഡ് ചെയ്‌തിരുന്നു.

നാലു പ്രതികളും ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിലെ പൊലീസ് സെല്ലിലാണ്. പൈലറ്റ് വാഹനം തങ്ങളെ ബോധപൂർവം തട്ടിത്തെറിപ്പിച്ചതാണെന്നും വാഹനം ഓടിച്ച ഡ്രൈവർക്കെതിരെ വധശ്രമത്തിനു കേസ് എടുക്കണെമെന്നും പ്രതികൾ കോടതിയിൽ ആവശ്യപ്പെട്ടു.