ബാക്കിയുള്ള ഒഴിവുകളിലേക്ക് നിയമിക്കണം; എംപാനൽ ജീവനക്കാരുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി∙ കെഎസ്ആർടിസി കണ്ടക്ടർമാരുടെ പിഎസ്‍സി പട്ടികയിൽ നിന്നുള്ള നിയമനത്തിനു ശേഷം ബാക്കിയുള്ള ഒഴിവുകളിലേയ്ക്ക് നിയമിക്കണമെന്ന ജോലി നഷ്ടപ്പെട്ട എംപാനൽ ജീവനക്കാരുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. അതേസമയം കെഎസ്ആർടിസിയിൽ ഇനി എത്ര ഒഴിവുകളുണ്ടെന്നു വ്യക്തമാക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.

ബാക്കിയുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനും നിയമനത്തിനുമായി സർക്കാർ എന്തു നടപടി സ്വീകരിച്ചു, പിഎസ്‍സി പട്ടികയിൽ നിന്ന് എത്രപേർ ജോലിക്ക് ഹാജരായി, ഇനി എത്ര പേർ ഹാജരാകാനുണ്ട് തുടങ്ങിയ വിവരങ്ങളും ചൊവ്വാഴ്ച അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.