മലപ്പുറത്ത് ബിജെപി പ്രവർ‌ത്തകന് വെട്ടേറ്റു

മലപ്പുറം∙ മഞ്ചേരിയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. പയ്യനാട് സ്വദേശി കറുത്തേടത്ത് അർജുനാണു വെട്ടേറ്റത്. സുഹൃത്തുക്കളോടൊത്തു വീടിനു മുന്നിലെ ബസ് സ്‌റ്റോപ്പിൽ ഇരിക്കുമ്പോൾ രണ്ടു ബൈക്കുകളിലായി എത്തിയ സംഘമാണു വെട്ടിയതെന്നു പറയുന്നു.

കൈക്കും കാലിനും വെട്ടേറ്റ അർജുനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. അക്രമത്തിനു പിന്നിൽ എസ്‌ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചു.