കെപിസിസി പുനഃസംഘടനാ സാധ്യത മങ്ങി; തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ ധാരണ

പത്തനംതിട്ട ∙ തിരഞ്ഞെടുപ്പിനു മുൻപേ കോൺഗ്രസിൽ പുനഃസംഘടനയ്ക്കുള്ള സാധ്യത മങ്ങിയെന്നു സൂചന. ഇന്നലെ ഡൽഹിയിൽ കേരള നേതാക്കൾ ഹൈക്കമാൻഡ് പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണു ധാരണ. തിരഞ്ഞെടുപ്പിന് ഒരുങ്ങാനും സ്ഥാനാർഥികളെ നിർണയിച്ചു പ്രവർത്തനത്തിലേക്ക് ഇറങ്ങാനുമാണു ധാരണ.

തിരഞ്ഞെടുപ്പിനിടെ പുനഃസംഘടനക്കിറങ്ങിയാൽ നേതൃനിരയിൽ അതൃപ്തി ഉണ്ടാകുമെന്നും ഇത് ചില മണ്ഡലങ്ങളിൽ പ്രവർത്തനത്തെ ബാധിക്കുമെന്നുമാണു നേതാക്കൾ ഹൈക്കമാൻഡിനെ ധരിപ്പിച്ചിട്ടുള്ളത് എന്നാണറിയുന്നത്.

മുൻ ഡിസിസി പ്രസിഡന്റുമാരെ കെപിസിസി ജനറൽ സെക്രട്ടറിമാരാക്കുക, പുതിയ കെപിസിസി സെക്രട്ടറിമാരെ നിയമിക്കുക, നിലവിൽ ഒഴിവുള്ള വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആളെ നിയമിക്കുക എന്നതൊക്കെയായിരുന്നു പുനഃസംഘടനയിൽ നേതാക്കൾ പ്രതീക്ഷിച്ചിരുന്നത്.