വടകരയിൽ അമ്മയും കുഞ്ഞും മരിച്ച നിലയിൽ

കോഴിക്കോട് ∙ വടകരയിൽ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി. കീഴൽ സ്വദേശി ദീപുവിന്റെ ഭാര്യ ഷീബ (39), മകൾ ദിയ (ഒന്നര വയസ്സ്) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെയാണു സംഭവം. കുട്ടിക്കു വിഷം കൊടുത്തശേഷം ഷീബ തൂങ്ങിമരിക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.