പ്രമുഖ ഗാന്ധിയൻ കെ.പി.എ. റഹിം (67) കുഴഞ്ഞുവീണു മരിച്ചു

കണ്ണൂർ∙ ഗാന്ധിജിയെക്കുറിച്ചു പ്രസംഗിക്കുന്നതിനിടയിൽ പ്രമുഖ ഗാന്ധിയനും ഗാന്ധി പീസ് ഫൗണ്ടേഷൻ മുൻ അധ്യക്ഷനുമായ കെ.പി.എ. റഹിം (67) കുഴഞ്ഞുവീണു മരിച്ചു. മാഹിയിൽ ഗാന്ധിജിയെത്തിയതിന്റെ വാർഷികവുമായി ബന്ധപ്പെട്ട പരിപാടിയിൽ പ്രസംഗിക്കുമ്പോഴാണു സംഭവം. പാനൂർ സ്വദേശിയാണ്.