കൊച്ചിയിൽ‌ യുവതിയെ വീട്ടിനകത്തു പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി ∙ യുവതിയെ വീട്ടിനകത്തു പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. പൊന്നുരുന്നി കരോളിൻ ലൈനിൽ കല്ലിക്കാട്ട് വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന സേതുവിന്റെ ഭാര്യ അർച്ചന യെയാണ് (22) ഞായറാഴ്ച വൈകിട്ട് ആറോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കോട്ടയം വെള്ളൂർ സ്വദേശിയാണ് അർച്ചന. വീടിന്റെ സ്വീകരണമുറിയും അടുക്കളയുടെ ചില ഭാഗങ്ങളും കത്തിനശിച്ചിട്ടുണ്ട്. വിവരമറിഞ്ഞ്, അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.