സ്വാതന്ത്ര്യ സമര സേനാനി പരേതനായ വി.കെ. മുഹമ്മദ് സാഹിബിന്റെ ഭാര്യ അന്തരിച്ചു

മലപ്പുറം∙ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി പരേതനായ വി.കെ. മുഹമ്മദ് സാഹിബിന്റെ ഭാര്യ സി.പി. ആയിഷുമ്മ (86) അന്തരിച്ചു. ഖബറടക്കം വൈകിട്ട് 3.30ന് വളാഞ്ചേരി അത്തിപ്പറ്റ ജുമാ മസ്ജിദിൽ. മക്കൾ: വി.കെ. മുഹമ്മദ് റഷീദ്, വി.കെ. മുഹമ്മദ് അഷ്‌റഫ്, വി.കെ. സക്കീർ ഹുസൈൻ, ഖദീജ, റംല, സുലൈഖ, സുഹ്‌റ. മരുമക്കൾ: വി.പി. അഹമ്മദ്, കെ. സാബിറ വേങ്ങര, വി.പി. ഫാത്തിമ താനൂർ, സാജിദ ചാവക്കാട്, പരേതരായ എം.കെ. ഹമീദ് ഹാജി വെളുത്തൂർ, മനയത്ത് യൂസഫ് ഹാജി മണ്ണാർക്കാട്, വി. പോക്കു കോഴിക്കോട്.