ശബരിമലയിലുണ്ടായ സംഭവങ്ങള്‍ ദൗർഭാഗ്യകരം: അയ്യപ്പഭക്ത സംഗമത്തിൽ അമൃതാനന്ദമയി

തിരുവനന്തപുരം∙ ആചാരങ്ങളും അനുഷ്ഠാനങ്ങളും വേണ്ടവിധത്തിൽ പാലിച്ചില്ലെങ്കിൽ ക്ഷേത്ര അന്തരീക്ഷത്തെ ബാധിക്കുമെന്ന് മാതാ അമൃതാനന്ദമയി. ക്ഷേത്രങ്ങൾ സംസ്കാരത്തിന്റെ തൂണുകളാണ്. ശബരിമല ക്ഷേത്രത്തിലുണ്ടായ സംഭവങ്ങള്‍ ദൗർഭാഗ്യകരമാണെന്നും അമൃതാനന്ദമയി അയ്യപ്പഭക്ത സംഗമം പരിപാടിയിൽ പറഞ്ഞു.

പുത്തരിക്കണ്ടം മൈതാനത്തു നടന്ന അയ്യപ്പഭക്ത സംഗമം മാതാ അമൃതാനന്ദമയി ഉദ്ഘാടനം ചെയ്തു. കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് അയ്യപ്പഭക്ത സംഗമത്തിലും അതിനുമുന്നോടിയായുള്ള നാമജപ യാത്രയിലും പങ്കെടുത്തത്. കേരളത്തിനകത്തും പുറത്തു നിന്നുമുള്ള വിവിധ മഠങ്ങളിലെ സന്യാസിമാര്‍ ചടങ്ങില്‍ പങ്കെടുത്തു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ടു ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാനാണു കർമസമിതിയുടെ തീരുമാനം. ഇതിനു മുന്നോടിയായിട്ടാണ് അയ്യപ്പഭക്ത സംഗമം നടത്തിയത്. നേരത്തേ കൂടുതൽ പ്രവർത്തകരെ അണിനിരത്തി സെക്രട്ടേറിയറ്റ് വളയാൻ കർമസമിതിയും ബിജെപിയും തീരുമാനിച്ചിരുന്നു. അതുപേക്ഷിച്ചാണു 2 ലക്ഷം പേരെ പങ്കെടുപ്പിച്ച് ഭക്തസംഗമം നടത്താൻ തീരുമാനിച്ചത്.

തിരുവനന്തപുരത്ത് അയ്യപ്പ ഭക്ത സംഗമത്തിനെത്തിയവർ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയില്‍
അയ്യപ്പ ഭക്തസംഗമത്തിന്റെ വേദിയിൽ പ്രസംഗിക്കുന്ന മാതാ അമൃതാനന്ദമയി. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയില്‍
തിരുവനന്തപുരത്ത് അയ്യപ്പഭക്ത സംഗമത്തിന്റെ വേദിയില്‍ നിന്ന് ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയില്‍
തിരുവനന്തപുരത്ത് അയ്യപ്പഭക്ത സംഗമത്തിന്റെ വേദിയില്‍ നിന്ന് ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയില്‍