പ്രക്ഷോഭം നടത്തുന്നത് ജാതിമേധാവിത്വമുള്ളവർ: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം ∙ ശബരിമല യുവതീപ്രവേശത്തിൽ 1991ലെ ഹൈക്കോടതി വിധി നിയമവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനാലാണു സുപ്രീംകോടതി ആ വിധി തിരുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുപ്രീംകോടതിക്കെതിരെ കഴിയാത്തതിനാൽ സർക്കാരിനെതിരെ തിരിഞ്ഞു. ജാതിമേധാവിത്വമുള്ളവരാണു ശബരിമല പ്രക്ഷോഭം തുടങ്ങിയത്. ഫ്യൂഡൽ മേധാവിത്വ ശക്തികൾക്കു പ്രശ്നമുണ്ടാക്കാൻ സാധിക്കുന്നു. സിപിഎം വിശ്വാസികൾക്കെതിരെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി ആരോപിച്ചു.