ദൃശ്യങ്ങൾ വിട്ടുകിട്ടണമെന്ന ഹർജി നീട്ടിവയ്ക്കണം; ദിലീപ് സുപ്രീംകോടതിയിൽ

കൊച്ചി∙ നടിയെ ആക്രമിച്ച കേസ് ദൃശ്യങ്ങള്‍ വിട്ടുകിട്ടണമെന്ന ഹർജി പരിഗണിക്കുന്നതു നീട്ടിവയ്ക്കണമെന്നു നടൻ ദിലീപ്. അഭിഭാഷകന്റെ അസൗകര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചു. നാളെയാണ് ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചു ഹർജി പരിഗണിക്കാനിരുന്നത്.