പ്രളയത്തില്‍ ചീഞ്ഞു നശിച്ച കേരളത്തിലെ അരി, തമിഴ്‌നാട്ടിലെ 'പോളിഷ് ' മില്ലില്‍ കണ്ടെത്തി

തിരുച്ചിറപ്പള്ളി∙ കേരളത്തിലെ പ്രളയത്തില്‍ മുങ്ങി നശിച്ച സപ്ലൈകോയുടെ ലോഡ് കണക്കിന് അരി, തമിഴ്‌നാട്ടില്‍ അരി പോളിഷ് ചെയ്തു രൂപമാറ്റം വരുത്തുന്ന ആധുനിക അരി മില്ലില്‍ പൊലീസ് കണ്ടെത്തി. തിരുച്ചിറപ്പള്ളിക്കു സമീപം തുരിയൂരിലെ ശ്രീ പഴനി മുരുകന്‍ മോഡേണ്‍ റൈസ് മില്ലില്‍നിന്നു മാത്രം 100 ലോഡിലധികം അരിയാണു കേരള പൊലീസിന്റെ രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയത്. ചീഞ്ഞ അരി രൂപമാറ്റം വരുത്തി പല ബ്രാന്‍ഡുകളിലായി കേരളത്തിലെത്തിക്കുന്നുവെന്നതിന്റെ കൃത്യമായ തെളിവുകളാണിത്.

സപ്ലൈകോയുടെ ലേബലുള്ള ചാക്കുകളിലാണ് അരി സൂക്ഷിച്ചിരുന്നത്. പെരുമ്പാവൂരിലെ ചില മില്ലുകളുടെ പേരും പ്രിന്റിലുണ്ട്. സമീപത്തെ പല മില്ലുകളിലും ഇത്തരത്തില്‍ ലോഡ് കണക്കിനു അരി സൂക്ഷിച്ചിരിക്കുന്നതായാണു വിവരം. കന്നുകാലികള്‍ക്കു പോലും നല്‍കരുതെന്നു ഹൈക്കോടതി വിധിച്ച അരിയാണ് തമിഴ്‌നാട്ടിലെ മില്ലുകളില്‍ രൂപമാറ്റത്തിനായി എത്തിയിരിക്കുന്നത്. 2017 വര്‍ഷത്തില്‍ സപ്ലൈകോ സംഭരിച്ച നെല്ലിന്റെ അരിയാണെന്നു ലേബലില്‍ ഉണ്ട്.

പ്രളയത്തില്‍ ചീഞ്ഞു നശിച്ച അരി.

കേരളത്തിലെ അരി തമിഴ്‌നാട്ടിലേക്കു കടത്തുന്നുവെന്ന മലയാള മനോരമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം തിങ്കളാഴ്ച രാത്രി അന്വേഷണത്തിനെത്തിയത്. തമിഴ്‌നാട് പൊലീസിന്റെ കൂടി സഹായത്തോടെയാണു പരിശോധന നടത്തിയത്.

പ്രളയത്തില്‍ ചീഞ്ഞു നശിച്ച അരി.