ഗുണ്ടൂരില്‍ യുവാവിനെ കടുവ കടിച്ചുകൊന്നു

പുല്‍പള്ളി ∙ കര്‍ണാടക അതിര്‍ത്തിയിലെ ഗുണ്ടൂരില്‍ പ്രഭാതകൃത്യത്തിനിറങ്ങിയ ആളെ കടുവ കൊന്നു. ഗുണ്ടറ സ്വദേശി പുളിമൂട്ടില്‍ ചിന്നപ്പന്‍ (34) ആണു കടുവയുടെ ആക്രമണത്തിനിരയായത്. കഴിഞ്ഞ കുറെ ആഴ്ചകളായി േമഖലയില്‍ കടുവശല്യം രൂക്ഷമാണ്.

നാഗര്‍ഹോള വനമേഖലയോടു ചേര്‍ന്ന് പുല്‍പള്ളിക്കു സമീപം മരക്കടവില്‍ വിലസുന്ന കടുവ ഒട്ടേറെ വളര്‍ത്തുമൃഗങ്ങളെ കൊന്നിരുന്നു. നാട്ടുകാരും വനംവകുപ്പും സംഘടിച്ച് ഈ കടുവയെ കബനിക്ക് അക്കരെ കര്‍ണാടക വനത്തിലേക്കു തുരത്തിയെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ കടുവ ഇക്കരയ്ക്കു തന്നെ നീന്തിവന്നു.