ഇറച്ചി വറ്റിച്ചു വറുത്തത് വീട്ടിലുണ്ടാക്കിയാലോ?...

രുചികരമായ ഇറച്ചി വറ്റിച്ചത് എങ്ങനെ തയാറാക്കാമെന്നു നോക്കാം.

Click here to read this recipe in English

01. ഇറച്ചി (ചെറിയ കഷണങ്ങളാക്കിയത്) – അര കിലോ
02. ഉരുളക്കിഴങ്ങ് (ചെറിയ കഷണങ്ങളാക്കിയത്) – 2 എണ്ണം
03. വെളുത്തുളളിയല്ലി (നീളത്തിൽ അരിഞ്ഞത്) – ഒരു ഡിസേർട്ട് സ്പൂൺ
04. കടുക് – ഒരു ടീസ്പൂൺ
05. ഉപ്പ് – പാകത്തിന്
06. വെളിച്ചെണ്ണ – രണ്ടു ഡിസേർട്ട് സ്പൂൺ
07. മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
08. കുരുമുളക് പൊടി – കാൽ ടീസ്പൂൺ
09. ചുവന്നുള്ളി (നീളത്തിലരിഞ്ഞത്) - രണ്ടു ഡിസേർട്ട് സ്പൂൺ
10. ഇഞ്ചി (നീളത്തിലരിഞ്ഞത്) - ഒരു ഡിസേർട്ട് സ്പൂൺ
11. പെരും ജീരകം – അര ടീസ്പൂൺ
12. കറുവാപ്പട്ട – 2 എണ്ണം
13. ഗ്രാമ്പു – 4 എണ്ണം
14. മുളകുപൊടി – ഒരു ഡിസേർട്ട് സ്പൂൺ
15. മല്ലിപൊടി – ഒരു ഡിസേർട്ട് സ്പൂൺ
16. വിന്നാഗിരി – ഒരു ഡിസേർട്ട് സ്പൂൺ
17. വെള്ളം – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

മഞ്ഞൾപൊടി, കുരുമുളക് പൊടി, കറുവാപ്പട്ട, പെരും ജീരകം, മല്ലിപൊടി, മുളകപൊടി, കുരുമുളക് പൊടിയും ഒരു ടീസ്പൂൺ വെളുത്തുളളിയല്ലിയും ആവശ്യത്തിനു വെളളവും ചേർത്ത് നന്നായി മിക്സിയിൽ അരച്ചെടുക്കുക. വൃത്തിയാക്കി ചെറിയ കഷ്ണങ്ങളായി അരിഞ്ഞ ഇറച്ചിയിലേക്ക് മസാലക്കൂട്ടും ഉപ്പും അരിഞ്ഞ ഇഞ്ചിയും വിനാഗരിയും ആവശ്യത്തിനു വെള്ളവും ചേർത്ത് നന്നായി കൂട്ടിക്കലർത്തുക. പാൻ അടുപ്പത്ത് വെച്ച് പരന്ന പാത്രം കൊണ്ട് മൂടുക. മൂടിയ പാത്രത്തിനു മുകളിൽ അൽപം വെള്ളമൊഴിച്ചു ഇളം തീയിൽ ഇറച്ചി വേവിക്കാൻ വെയ്ക്കുക. പാത്രത്തിന്റെ മകുളിലുള്ള വെള്ളം വറ്റുന്നത് വരെ പാത്രം അടുപ്പിൽ തന്നെയിരിക്കണം. പാത്രത്തിന്റെ മുകളിലെ വെള്ളം വറ്റിത്തുടങ്ങുമ്പോൾ അരിഞ്ഞു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് കക്ഷണങ്ങൾ ചേർത്ത് നന്നായിളക്കി ഇളം ചൂടി ഇറച്ചി വേവുന്നത് വരെ വയ്ക്കുക. ഇറച്ചി വെന്ത് കഴിയുമ്പോൾ മറ്റൊരു പാത്രത്തിൽ ആവശ്യത്തിനു എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് സവാളയും ചേർത്ത് വഴറ്റി നല്ല ചുവക്കെ മൂക്കുമ്പോൾ ഇറച്ചി കുടഞ്ഞിട്ടുമൂപ്പിക്കുക. അരപ്പു മൂത്ത് ഇറച്ചിയിൽ പൊതിഞ്ഞു കഴിയുമ്പോൾ അടുപ്പത്ത് നിന്നു വാങ്ങുക.