ബിന്ദു പണിക്കരെ വെല്ലും മകൾ; അരുന്ധതിയുടെ പ്രകടനത്തിനു കയ്യടി

സമൂഹമാധ്യമങ്ങൾ ഓരോ ദിവസവും പുതിയ താരങ്ങൾക്കു ജന്മം നൽകുന്നു. ഒരു ടിക് ടോക് വിഡിയോ ചിലപ്പോൾ ജീവിതം തന്നെ മാറ്റിമറിച്ചേക്കും. ടിക് ടോകും ഡബ് സ്മാഷും ചെയ്തു കയ്യടി നേടുന്നവരുടെ കൂട്ടത്തിൽ താരപുത്രിമാരുമുണ്ട്. 

സിനിമാതാരം ബിന്ദു പണിക്കരുടെ മകൾ അരുന്ധതിയാണു കൂട്ടത്തിൽ പുത്തൻ താരം. അരുന്ധതിയുടെ ഡബ്സ്മാഷുകൾ കോർത്തിണക്കിയുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മലയാളികളെ ഏറെ ചിരിപ്പിച്ച അമ്മയുടെ മകളും ഹാസ്യം കൈകാര്യം ചെയ്യുന്നതിൽ മിടുക്കിയാണെന്നു പ്രേക്ഷകർ നിരീക്ഷിക്കുന്നു. മികച്ച ഭാവപ്രകടനങ്ങൾ പുറത്തെടുക്കുന്ന അരുന്ധതിയ്ക്കു സിനിമയിൽ ഭാവിയുണ്ടെന്നും  കമന്റുകളുണ്ട്.

ദിലീപിന്റെ മകൾ മീനാക്ഷി, നാദിര്‍ഷായുടെ മക്കളായ ആയിഷ, ഖദീജ, ഉർവ്വശിയുടെ മകൾ തേജാലക്ഷ്മി എന്നിവരും ഡബ്സ്മാഷ് വിഡിയോകളുമായി ആരാധകരുടെ മനം കവര്‍ന്നിരുന്നു.