അന്ന് ഗ്രൂപ്പ് ഫോട്ടോയിലെ ഒരാൾ, ഇന്ന് ഭാര്യ; ഒരു വെറൈറ്റി 10 ഇയർ ചലഞ്ച്

10 ഇയർ ചലഞ്ചിന്റെ ആവേശത്തിലാണ് സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ. ഇതിന്റെ ഭാഗമായി കൗതുകമുണർത്തുന്ന നിരവധി ചിത്രങ്ങളാണ് ഓരോരുത്തരും പങ്കുവെക്കുന്നത്. ചിലതൊക്കെ കണ്ട് സോഷ്യൽ ലോകം അന്തംവിട്ടു നിൽക്കുന്നു

ഇപ്പോഴിതാ ഈ ചലഞ്ചിന്റെ ചുവടുപിടിച്ച് ചിരിക്കു വകനൽകുന്ന രസകരമായൊരു സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ഒരു യുവാവ്. ഒരു കല്യാണ ഗ്രൂപ്പ് ഫോട്ടോയിൽ ഒപ്പം നിന്ന പെൺകുട്ടിയെ പത്ത് വർഷങ്ങൾക്കിപ്പുറം ജീവിത സഖിയാക്കിയ രസകരമായ ഫോട്ടോയാണ് അരുൺ കുമാർ. ആർ എന്ന യുവാവ് പങ്കുവെച്ചത്. കരുനാഗപ്പള്ളി സ്വദേശിയായ യുവാവിന്റെ ഈ ചലഞ്ച് സോഷ്യൽമീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. എന്തായാലും ‘10 ഇയർ ചാലഞ്ചുകളുടെ’ കൂട്ടത്തിൽ വ്യത്യസ്തമാവുകയാണ് ഈ ചിത്രം.

ശ്രുതി ഹാസന്‍, റീസ് വിതര്‍സ്പൂണ്‍, പദ്മ ലക്ഷ്മി, ചാനല്‍ അവതാരക എലന്‍, നിക്കി മിനാജ്, സാമുവല്‍ എല്‍ ജാക്സണ്‍ തുടങ്ങി നിരവധി പേര്‍ ഇതിനോടകം തന്നെ ഈ ജനപ്രിയ ചലഞ്ചിന്റെ ഭാഗമായി കഴിഞ്ഞു.