പഴയ ഫോണിലും ഫെയ്സ് അൺലോക്, ഞെട്ടിക്കും ഫീച്ചറുമായി വൺപ്ലസ്

രണ്ടു വർഷം മുന്‍പ് ഇറങ്ങിയ സ്മാർട് ഫോണിലും ഫെയ്സ് അൺലോക്ക് ഫീച്ചർ. വൺപ്ലസിന്റെ പഴയ ഫോണുകളിലാണ് പുതിയ ഫീച്ചറായ ഫെയ്സ് അൺലോക്ക് ലഭിക്കുക. ആൻഡ്രോയ്ഡ് ഒറിയോ കേന്ദ്രമായി പ്രവർത്തിക്കുന്ന വൺപ്ലസിന്റെ ഒഎസ് ഉപയോഗിച്ചാണ് പഴയ ഫോണിലും ഫെയ്സ് അൺലോക്ക് ലഭ്യമാക്കുന്നത്.

2016 ൽ ഇറങ്ങിയ വൺപ്ലസ് 3, 3ടി എന്നീ ഹാൻഡ്സെറ്റുകൾക്ക് ആൻഡ്രോയ്ഡ് ഒറിയോ ഇപ്പോൾ ലഭ്യമാണ്. വൺപ്ലസ് വികസിപ്പിച്ചെടുത്ത ഓക്സിജൻ ഒഎസിൽ നിരവധി പുതിയ ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഹാർഡ്‌വെയറില്‍ മാറ്റമില്ലാതെ തന്നെയാണ് ഫെയ്സ് അൺലോക്ക് ലഭിക്കുക.

പഴയ ഫോണുകൾക്ക് മേയ് മുതലാണ് ആൻഡ്രോയ്ഡ് ഒറിയോ ലഭിച്ചുതുടങ്ങിയത്. വൺപ്ലസ് 5ടി ഹാൻഡ്സെറ്റിലും ആൻഡ്രോയ്ഡ് ഒറിയോ അപ്ഡേഷൻ ലഭ്യമാണ്. ഫെയ്സ് അൺലോക്ക് ഫീച്ചർ പ്രകാരം നേരത്തെ രജിസ്റ്റർ ചെയ്ത മുഖം ഉപയോഗിച്ച് ഹാൻഡ്സെറ്റ് അൺലോക്ക് ചെയ്യാം. നിലവിൽ ഈ ഹാൻഡ്സെറ്റുകളിൽ ഫിംഗർപ്രിന്റ് ഓതന്റിക്കേഷൻ ഫീച്ചർ ആണുള്ളത്.