പകുതി വില, 31,800 രൂപ ഗ്യാലക്സി ഫോൺ വിറ്റഴിക്കുന്നത് 13,999 രൂപയ്ക്ക്

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ആമസോൺ ഇന്ത്യയിൽ സ്മാർട് ഫോണുകൾക്ക് വൻ ഓഫർ. രണ്ടു ദിവസം കൂടി നീണ്ടുനിൽക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ സാംസങ് ഗ്യാലക്സി ഫോണുകൾക്കും വൻ ഓഫറുണ്ട്. 2017 ൽ പുറത്തിറങ്ങിയ ഗ്യാലക്സി എ5 ന് 56 ശതമാനം വിലക്കുറവാണ് നല്‍കുന്നത്.

അവതരിപ്പിക്കുമ്പോൾ 31,800 രൂപ വിലയുണ്ടായിരുന്ന ഗ്യാലക്സി എ5 ഇപ്പോൾ വിൽക്കുന്നത് 13,999 രൂപയ്ക്കാണ്. ഇതോടൊപ്പം 12,500 രൂപ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. ഐസിഐസിഐ ബാങ്ക്, സിറ്റി ബാങ്ക് ക്രഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവര്‍ക്ക് പത്ത് ശതമാനം ക്യാഷ്ബാക്കും ലഭിക്കും.

5.2 ഇഞ്ച് സൂപ്പർ അമോൾഡ് ഡിസ്പ്ലെ, ആൻഡ്രോ‍യ്‍ഡ് മാഷ്മലോ, 7880 ഒക്ടാ കോർ പ്രോസസർ, 3 ജിബി റാം, 32 ജിബി സ്റ്റോറേജ് (256 ജിബി വരെ സ്റ്റോറേജ് ഉയർത്താം), 16 മെഗാപിക്സൽ റിയർ ക്യാമറ, 16 മെഗാപിക്സൽ സെൽഫി ക്യാമറ, 3000 എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന ഫീച്ചറുകളാണ്.