1299 രൂപയ്ക്ക് നോക്കിയ 106, അത്യുഗ്രൻ ഫീച്ചറുകൾ

ഫ്ലാഗ്ഷിപ് ഫോണുകളുടെ നിരയിൽ നിന്നു താഴെയെത്തി നോക്കിയ അവതരിപ്പിച്ച ഏറ്റവും പുതിയ ഫീച്ചർ ഫോണാണ് നോക്കിയ 106. ഇതേ പേരിലുള്ള ഫോണിന്റെ പുതിയ പതിപ്പാണിത്. ഓൺലൈൻ ഷോപ്പുകളിൽ ഉയർന്ന വിലയ്ക്കു വിൽക്കുന്ന ഫോണിന് നോക്കിയ വെബ്സൈറ്റിലെ ബെസ്റ്റ് ബൈ വിലയാണ് 1299 രൂപ.

പോളികാർബണേറ്റ് ബോഡി, 1.8 ഇഞ്ച് ഡിസ്പ്ലേ, 4 എംബി റാം, 4 എംബി ഇന്റേണൽ മെമ്മറി, എഫ്എം റേഡിയോ, ഫ്ലാഷ് ലൈറ്റ്, വിവിധ ഗെയിമുകൾ എന്നിവ ഫോണിലുണ്ട്. 800 മില്ലി ആംപിയർ ബാറ്ററി 21 ദിവസത്തെ ബായ്ക്കപ് നൽകും.

പ്രത്യേകം ഡിസൈനിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗ്രേ കളറിലാണ് പോളികാര്‍ബനേറ്റ് ബോഡി. രണ്ടായിത്തോളം കോണ്ടാക്ടുകൾ സേവ് ചെയ്യാന്‍ ശേഷിയുണ്ട്. പഴയ 106 മോഡലില്‍ 500 കോണ്ടാക്ടുകള്‍ മാത്രമാണ് സേവ് ചെയ്യാന്‍ സാധിച്ചിരുന്നത്.

പഴയ സ്നേക്ക് ഗെയിം, നിട്രോ റേസിങ്, ഡെയ്ഞ്ചര്‍ ഡാഷ് ആൻഡ് ടെട്രിസ് എന്നീ ഗെയിമുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരട്ട സിമ്മുകള്‍ ഉപയോഗിക്കാം. എല്‍ഇഡി ഫ്ലാഷ് ലൈറ്റ്, എഫ്എം റേഡിയോ എന്നിവ പ്രധാന ഫീച്ചറുകളിൽ ചിലതാണ്.