മാട്ടുപ്പെട്ടിയിലെ ആനക്കാഴ്ചകൾ

വിനോദ സഞ്ചാരത്തിൽ പേരുകേട്ട സ്ഥലമാണ് മാട്ടുപ്പെട്ടി. കോടമൂടിയ മലനിരകളും പച്ചപ്പു നിറഞ്ഞ പുൽമേടുകളുടെ സൗന്ദര്യവും കോർത്തിണക്കിയ മാട്ടുപ്പെട്ടി.

മൂന്നാറിന്റെ സമീപപ്രദേശമായതുകൊണ്ട് തന്നെ മാട്ടുപ്പെട്ടി ഡാം സന്ദർശിക്കാൻ വളരെയധികം സഞ്ചാരികൾ  എത്താറുണ്ട് ഡാമിന്റെ ആകർഷണവും മാട്ടുപ്പെട്ടിയുടെ പ്രകൃതിസൗന്ദര്യവും മുഖ്യാകർഷണം.

മൂന്നാറില്‍ മാട്ടുപ്പെട്ടി ഡാമിനടുത്തെ ഒരു പതിവു കാഴ്ചയാണ് കൂട്ടമായിമേയുന്ന കാട്ടാനകൾ.

പുല്ലിൽ കുത്തിമറിഞ്ഞ് ഗുസ്തി പിടിക്കുന്ന ആനകുട്ടികളും അവരെ മെരുക്കാൻ ശ്രമിക്കുന്ന അമ്മയാനയും കാഴ്ചക്കാരിൽ കൗതുകം നിറയ്ക്കുന്നു.

ലോകത്തിൽ തന്നെ അപൂർവ്വമായി ഫാമിലെ പശുക്കളും കാട്ടാനകളും കൂട്ടമായാണ് മേയുന്നത് ഇവിടെ ഒരേ പുൽമേടുകളിൽ.

ഫാമിനു എതിര്‍വശത്ത്, മാട്ടുപ്പെട്ടി ഡാമിനു സമീപമുള്ള മേച്ചില്‍ പുറത്തുനിന്നും ഒരു കാഴ്ച.