അഴകോലും പൂഞ്ചോല

പാലക്കാടിൻ മണ്ണിലുണ്ട് ഈറൻ കാറ്റ് വീശുന്ന സുന്ദര ഇടങ്ങള്‍. ഒലവക്കോടു നിന്ന് അഞ്ചു കിലോമീറ്റർ അകലെയാണു ധോണി. വനപ്രദേശമാണ് ഇവിടം. വെളളച്ചാട്ടവും പച്ചക്കറിത്തോട്ടവും പശുക്കളെ വളർത്തുന്ന ഫാമും ഉൾപ്പെടെ ഒരു പാടു കാഴ്ചകളുണ്ട് ധോണിയിൽ. ധോണി റിസർവ് വനമേഖലയുടെ അടിവാരത്താണു ഫോറസ്റ്റ് ഓഫിസ്. ധോണിയിലെ വെളളച്ചാട്ടം കാണാൻ ഇവിടെ നിന്നു ടിക്കറ്റെടുക്കണം. മലയാളികളേക്കാൾ കാട്ടിലെ വെളളച്ചാട്ടം കാണാൻ വരുന്നത് ദൂരദേശങ്ങളിൽ നിന്നു മലമ്പുഴയിലെത്തുന്ന ടൂറിസ്റ്റുകളാണ്.

ധോണിയില്‍ വാഹനം ഇറങ്ങിയാല്‍ തൊട്ടടുത്തു വെളളച്ചാട്ടം കാണാമെന്നു കരുതരുത്. വെളളച്ചാട്ടത്തിനടുത്തെത്താൻ കാടി നുളളിലേക്ക് ഒരു മണിക്കൂർ നേരം നടക്കണം. പത്തു തട്ടുകളായി ഒഴുകുന്ന വെളളച്ചാട്ടമാണു ധോണിയിലേത്. ഒറ്റ നോട്ടത്തിൽ പത്തു വെളളച്ചാട്ടങ്ങളും കാണാൻ പറ്റില്ല. മലയുടെ മുകളിൽ നിന്നു പത്തു തട്ടിലായാണു വെളളച്ചാട്ടം എത്തുന്നത്. വെളളച്ചാട്ടത്തിനരികെ നിൽക്കുമ്പോൾ രണ്ടു തട്ടുകൾ കാണാം. ബാക്കിയുളള എട്ടെണ്ണവും കൊടും കാടിനുളളിലാണ്.

കാഞ്ഞിരപ്പുഴ ഉദ്യാനം

മാർഗഴിയിൽ മല്ലിക പൂക്കുമ്പോഴാണ് മണ്ണാർക്കാട് പൂരം. മാർച്ച്, ഏപ്രിൽ, മാസങ്ങളിലാണിത്. ഈ സമയത്ത് പാലക്കാട്ടേക്ക് യാത്ര പ്ലാൻ ചെയ്താൽ മണ്ണാര്‍ക്കാട്ടെ പൂരവും കാണാം. കാഞ്ഞിരപ്പുഴയും കാണാം. വടക്കൻ മല കോട്ടകെട്ടിയ മലമ്പ്രദേ ശമാണു കാഞ്ഞിരപ്പുഴ. അണക്കെട്ട്, ഉദ്യാനം. വാക്കോടൻ മല, പാലക്കയം ഇതൊക്കെയാണ് കാഞ്ഞിരപ്പുഴയിൽ കാണാനുളള ത്.

പാലക്കാട്ടു നിന്ന് മണ്ണാർക്കാട്ടേക്കുളള വഴിയില്‍ 30 കിലോമീറ്റർ യാത്ര ചെയ്താൽ ചിറയ്ക്കൽപ്പടി. ഇവിടെ നിന്ന് അഞ്ച് കിലോ മീറ്റർ അകലെയാണ് കാഞ്ഞിരപ്പുഴ അണക്കെട്ട്. വിനോദ സഞ്ചാ ര വകുപ്പാണ് ഉദ്യാനം നോക്കി നടത്തുന്നത്. വിശാലമായ പൂന്തോട്ടവും കുട്ടികളുടെ പാർക്കും ശനി, ഞായർ, ദിവസങ്ങളിൽ സഞ്ചാരികളെക്കൊണ്ടു നിറയും. പാർക്കിനരികിൽത്തന്നെ യാണ് സബ് വേ കനാൽ. അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്ന സമയത്ത് പാർക്കിലിരുന്നാൽ വെളളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാം. മൺസൂണിൽ അണക്കെട്ട് നിറയുമ്പോഴാണ് ഷട്ടർ തുറക്കാറുളളത്. പ്രവേശനത്തിനു ടിക്കറ്റ് എടുക്കണം.

മലമ്പുഴ ഡാമിനോളം വലുപ്പമുളള അണക്കെട്ടാണ് കാഞ്ഞിരപ്പുഴയിലേത്. പാലക്കയം മുതൽ ഇരുമ്പകച്ചോലയുടെ അതിർത്തി വരെ നീണ്ടു കിടക്കുന്ന അണക്കെട്ടിലൂടെ നടന്ന് കാഞ്ഞിരപ്പുഴയുടെ സൗന്ദര്യം ആസ്വ‌ദിക്കാം. സായാഹ്നമാണ് കാഞ്ഞിരപ്പുഴ സന്ദർശിക്കാൻ പറ്റിയ സമയം. കാഞ്ഞിരപ്പുഴയിൽ ലോഡ്ജുകൾ ഇല്ല. മണ്ണാർക്കാട് ടൗണിൽത്തന്നെ മുറിയെടുത്ത് താമസ സൗകര്യം ഒരുക്കണം.

മീൻവല്ലം വെളളച്ചാട്ടം

മീൻവല്ലം വെളളച്ചാട്ടം

കല്ലടിക്കോടിനടുത്തുളള തുപ്പനാട്ടു നിന്നാണ് മീൻവല്ലത്തിലേ ക്കു വഴിയാരംഭിക്കുന്നത്. വല്ലം നിറയെ മീൻ പിടിക്കാൻ പറ്റുന്ന പുഴയോരവും വെളളച്ചാട്ടവുമാണ് മീൻവല്ലം. മെയിൻ റോഡ് കഴിഞ്ഞാലുളള വഴി കുണ്ടും കുഴിയുമുളളതിനാൽ ജീപ്പ് യാത്ര യാണ് മീന്‍വല്ലം ട്രിപ്പിനു നല്ലത്.

തുപ്പനാട് ജംക്ഷനിൽ നിന്ന് എട്ടു കിലോമീറ്റർ അകലെയാണ് മീന്‍വല്ലം. പാറക്കെട്ടുകൾ നിറഞ്ഞ തുപ്പനാട് പുഴ ഇവിടെ വന്നു ചേരും. വീതി കുറഞ്ഞ ശക്തിയുളള വെളളച്ചാട്ടമാണു മീൻവല്ലം. സുഖകരമായ അന്തരീക്ഷമൊരുക്കുന്ന ചെറിയ കാട് ഇവിടെയു ണ്ട്. മീൻവല്ലത്തേക്കു പുറപ്പെടുമ്പോൾ ഭക്ഷണം കരുതാൻ മറ ക്കരുത്. തുപ്പനാട് കഴിഞ്ഞാല്‍ റസ്റ്ററന്റുകളില്ല. മീൻവല്ലത്തേക്കു വണ്ടിയോടിച്ചു സ്ഥലം പരിചയമുളളവരെയും കൂട്ടി യാത്ര പുറ പ്പെടുന്നതാണ് നല്ലത്.