സഞ്ചാരം, അറിവുതേടി

യാത്രകൾ എന്നും പ്രിയപ്പെട്ടതാണ്. സ്കൂളിൽ നിന്നോ വീട്ടിൽ നിന്നോ ഒക്കെ കൂട്ടുകാർ വിനോദയാത്രയ്ക്ക് പോകാറുണ്ടല്ലോ.. പോകുന്ന സ്ഥലങ്ങളെക്കുറിച്ച് ക‍ൃത്യമായി വിവരങ്ങള്‍ മനസ്സിലാക്കി വച്ചാൽ യാത്ര ശരിയായി പ്രയോജനപ്പെടുത്താൻ കഴിയു

തിരുവനന്തപുരം മൃഗശാല

ഇന്ത്യയിലെ തന്നെ പഴക്കം ചെന്ന മൃഗശാലകളിലൊന്ന്.

55 ഏക്കർ വിസ്തൃതി. കടുവ, പുലി, സിംഹം, വിവിധയിനം പാമ്പുകൾ. നേപ്പിയർ മ്യൂസിയത്തിന്റെ ഉപവിഭാഗമായി പ്രവർത്തിക്കുന്നു. ജീവികൾക്കു പ്രകൃതിദത്തമായ വാസസ്ഥലമാണ് ഒരുക്കിയിരിക്കുന്നത്. വന്യജീവി വിദ്യഭ്യാസ കേന്ദ്രവും പ്രവർത്തിക്കുന്നു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും കെഎസ്ആർടിസി സ്റ്റാൻഡിൽനിന്നും നാലു കിലോമീറ്റർ മാത്രം ദൂരം. പ്രവേശനം രാവിലെ ഒൻപതു മുതൽ 5.15 വരെ. പ്രവേശന ഫീസ് 25 രൂപ. തിങ്കൾ അവധി. ഫോൺ: 04712316275.

മംഗളവനം

കൊച്ചി നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന കണ്ടൽവനം. ഇപ്പോൾ ഏഴ് ഏക്കറോളം വിസ്തൃതിയുളള പക്ഷിസങ്കേതം. വവ്വാലുകൾ, പക്ഷികൾ, ചിലന്തികൾ, ചിത്രശലഭങ്ങൾ, ഞണ്ടുകൾ എന്നവയെ കാണാം. കൊച്ചിയുടെ ഹരിത ശ്വാസകോശം എന്നറിയപ്പെടുന്നു. കേരള ഹൈക്കോടതിക്ക് പിന്നിലായി കോടനാട് റിസർച്ചിൽ കീഴിൽ സ്ഥിതിചെയ്യുന്നു. ബസ്, റെയിൽ യാത്രമാർഗങ്ങൾ എല്ലാം കൊച്ചിയിൽ ലഭ്യം. എറണാകുളം ജംക്ഷൻ സ്റ്റേഷനിൽ നിന്ന് മൂന്നു കിലോമീറ്റർ. പ്രവേശനം രാവിലെ ഒൻപതര മുതൽ വൈകിട്ട് അഞ്ചര വരെ. ഫോൺ: 04842468680 – പ്രവേശനം സൗജന്യം.

സൈലന്റ്‍വാലി

നീലഗിരി ബയോസ്ഫിയർ റിസർവിന്റെ കേന്ദ്രഭാഗം. നീലഗിരി മലമുകളിൽ നിന്നും ഉദ്ഭവിക്കുന്ന കുന്തിപ്പുഴ ഒഴുകുന്നത് ഇവിടെ. വംശനാശഭീഷണിയുളള സിംഹവാലൻ കുരങ്ങുകളെ സംരക്ഷിക്കുന്നു. വിസ്തീർണം 89.52 ചതുരശ്ര കിലോമീറ്റർ. ഡിസംബർ – ഏപ്രിൽ മാസങ്ങളാണ് സന്ദർശനത്തിന് അനുയോജ്യം. സന്ദർശന സമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ. ഫോൺ 0492 4222056. ഇൻഫർമേഷൻ സെന്റർ: 8589895652. അഞ്ചു മണിക്കൂർ സഫാരി – മിനിബസില്‍ ഒരാൾക്ക് 400 രൂപ. ജീപ്പിൽ അഞ്ചുപേർക്ക് 2000 രൂപ.

തെന്മല

ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത പരിസ്ഥിതി വിനോദ സഞ്ചാര കേന്ദ്രം. ചെന്തുരുണി വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ടുകിടക്കുന്നു. കൾചറൽ സോൺ, ലെഷർ സോൺ, അഡ്വഞ്ചർ സോൺ എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾ. വന്യമൃഗങ്ങൾ, പക്ഷികൾ, ശലഭങ്ങൾ, വർണ മത്സ്യങ്ങൾ, മ്യൂസിക്കൽ ഫൗണ്ടേഷൻ – ആകർഷണം ഒട്ടേറെ. ഫോൺ: 04752344800.

കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് 60 കിലോമീറ്റർ. പുനലൂരിൽ നിന്നു ചെങ്കോട്ട വഴി തെന്മലയ്ക്കു ബസ് സർവീസും ഉണ്ട്.

നിലമ്പൂർ തേക്ക് മ്യൂസിയം

ആദ്യത്തെ തേക്ക് പ്ലാന്റേഷൻ. 71 ഏക്കർ വ്യാപിച്ചു കിടക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ തേക്കുമരങ്ങൾ. ബ്രിട്ടീഷ് മലബാർ ജില്ലാ കലക്ടർ വി.എച്ച് കനോലിയുടെ പേരിൽ അറിയപ്പെടുന്നു. ചാലിയാർ പുഴ കടന്നു തൂക്കുപാലം വഴി എത്താം. കാലിക്കട്ട്–നിലമ്പൂർ– ഗൂഡല്ലൂർ (സിഎൻജി) റോഡ് വഴി ഇവിടെ എത്താം. 300ൽ അധികം ചിത്രശലഭങ്ങളും നിശാശലഭങ്ങളും ഇവിടെയുണ്ട്. ഫോൺ: 04931222846. പ്രവേശന ഫീസ്: മുതിർന്നവർക്ക്– 40 കുട്ടികൾക്ക്–15. സന്ദർശന സമയം രാവിലെ പത്തു മുതൽ വൈകിട്ട് നാലര വരെ. നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് നാലു കിലോമീറ്റർ.

കേരള കലാമണ്ഡലം

തൃശൂർ ജില്ലയിൽ ചെറുതുരുത്തിയിൽ. ക്ലാസിക് കലകളെയൊക്കെ പാഠ്യഭാഗത്തിൽ ഉൾപ്പെടുത്തി പഠിപ്പിക്കുന്നു. എട്ടാം ക്ലാസ് മുതല്‍ ബിരുദ പഠനം വരെ ഇവിടെയുണ്ട്. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് നാലു കിലോമീറ്റർ ദൂരം.

ഫോൺ‌: 04884262418

ശനി, ഞായർ അവധി. പ്രവേശന ഫീസ്: വിദ്യാർത്ഥികൾക്ക് ഒരു രൂപയും മറ്റുളളവർക്കു പത്തുരൂപയും . 9.30 മുതൽ 12.30 വരെയുളള സമയത്ത് എത്തിയാൽ പ്രാക്ടിക്കൽ സെഷൻ കാണാം.

ഇടുക്കി അണക്കെട്ട്

ഇടുക്കി ആർച്ച് ഡാം, ചെറുതോണി ഡാം, കുളമാവ് ഡാം എന്നിവ ചേർന്നതാണ് പദ്ധതി പ്രദേശം. അവധി ദിനങ്ങളിൽ മാത്രമാണ് പ്രവേശനം. ആർച്ച് ഡാമും കുറവൻ കുറത്തി മലകളും മല തുരന്നുണ്ടാക്കിയ ഗുഹകളും. ഏഷ്യയിലെ തന്നെ വലിയ ആർച്ച്ഡാമുകളിലൊന്ന് – ഉയരം 167.68 മീറ്റർ. തൊടുപുഴയിൽ നിന്ന് 60 കിലോമീറ്റർ. പ്രവേശന സമയം: രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചുവരെ. ഫോൺ: 8281298788. അവധി ദിവസങ്ങളിലും ശനി, ഞായർ ദിവസങ്ങളിലും പ്രവേശനം.

തേക്കടി (പെരിയാർ ടൈഗർ റിസർവ്)

കടുവകളുടെ സംരക്ഷണ പ്രദേശം. ഒട്ടേറെ സസ്യജാലങ്ങളുടെയും ജീവജാലങ്ങളുടെയും കലവറ. കടുവ, ആന, കാട്ടുപോത്ത് തുടങ്ങി ധാരാളം വന്യജീവികളും ചിത്രശലഭങ്ങളും. പ്രധാന ആകര്‍ഷണങ്ങൾ – Go Bamboo Rafting (ചങ്ങാടയാത്ര– മുള)– രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചുവരെ– ദിവസം മുഴുവനും ചെലവഴിക്കാം – ആയുധ ധാരിയായ ഒരു ഗാർഡും നാലു ഗൈഡുകളും കൂടെയുണ്ടാവും. Plantation tours- ഏലം, കുരുമുളക്, കാപ്പി, തേയില തോട്ടങ്ങൾ സന്ദർശിക്കാൻ അവസരം. ബോട്ടിങ്: രാവിലെ 7.30, 9.30, 11.15, ഉച്ചയ്ക്ക് 1.45, ഉച്ച കഴിഞ്ഞ് 3.30 – 225 രൂപ ഒരാൾക്ക്. യാത്ര– കുമളിയാണ് തേക്കടിയുടെ പ്രവേശന കവാടം. കെ കെ റോഡ് വഴി കോട്ടയത്തുനിന്നു കുമളിക്ക് 108 കിലോമീറ്റർ ആണ് ദൂരം. തൊടുപുഴയിൽനിന്ന് 102 കിലോമീറ്റര്‍ ദൂരം. കുമളിയിൽ നിന്ന് നാലു കിലോമീറ്റർ ദൂരം ഉണ്ട് തേക്കടിക്ക്. ഫോൺ: 04869224571