രാജകീയം ഇൗ കപ്പൽ

രാജകീയ പ്രഢിയിൽ കടലിലൂടെയുള്ള യാത്ര വിസ്മയിപ്പിക്കുന്നതാണ്. യാത്രകൾ ഒരുപാട് നടത്തിയിട്ടുണ്ടെങ്കിലും കപ്പൽ യാത്ര സാഹസികതയുടെയും ആകാംഷയുടെയും കൂടിചേരലാണ്. മൂന്നു വർഷത്തെ നിർമ്മാണത്തിനു ശേഷം ലോകത്തിലെ ഏറ്റവും വലിയ കപ്പൽ യാത്ര ആരംഭിച്ചിരിക്കുന്നു. റോയൽ കരീബിയന്റെ പുതിയ കപ്പലായ സംഫണി ഓഫ് സീസ്. സ്പെയിനിലെ ബാര്‍സിലോണി യയിൽ നിന്നും മെഡിറ്ററേനിയയെ ചുറ്റിയുള്ള പ്രദേശങ്ങളിലേക്കായിരുന്നു യാത്രയുടെ തുടക്കം.  സിംഫണി ഓഫ് സീ എന്ന കപ്പലിന്റെ നിർമാണശൈലിയും വലിപ്പവും ആഢംബര പ്രൗഢിയിൽ ഒഴുകി നീങ്ങുന്ന ഇൗ കപ്പൽ ആരെയും മോഹിപ്പിക്കും.

ലോകത്തിലെ ഏറ്റവും വലിയ നാവിക കപ്പലായ സിംഫണി ഓഫ് ദി സീസ് 1,188 അടി നീളവും 238 അടി ഉയരവുമുണ്ട് ഇൗ ഭീമൻ കപ്പലിന്. 22 ഭക്ഷണ ശാലകളും, 24 നിന്തൽകുളങ്ങളും, 2,759 ക്യാബിനുകളും ഒരുക്കിയിട്ടുണ്ട്. ഏകദേശം 6,680 അതിഥികളും ഒപ്പം 2,200 കപ്പൽ ജീവനക്കാരും ഉൾപ്പെടെ 9000 പേരെ ഉള്‍ക്കൊള്ളിക്കാൻ സാധിക്കുന്ന ഇൗ കപ്പൽ ആദ്യ കാഴ്ചയിൽ തന്നെ അതിശയം തോന്നും.

കറുത്ത നിറമാർന്ന ചായങ്ങളാൽ അലംക‍ൃതമായ ഫാമിലി സ്യൂട്ടുകളും ശ്രദ്ധയാകര്‍ഷിക്കും. അത്യാഢംബര സൗകര്യങ്ങളുമായി 1400 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ടുനിലകളിലായാണ് ഫാമിലി സ്യൂട്ട് ഒരുക്കിയിരിക്കുന്നത്. കൂടാതെ റോയൽസ്യൂട്ട് ക്ലാസ്, ബാൽക്കണി, ഔട്സൈഡ് വ്യൂ, ഇന്റീരിയർ തുടങ്ങിയ റൂമുകളുണ്ട്. ഇൗ യാത്ര രാജകീയം എന്നു തന്നെ പറയാം.  ബാർസിലോണിയ  എയർപോർട്ടിൽ എത്തിയാൽ കപ്പലിന്റെ വിദൂര ദൃശ്യം കാഴ്ചക്ക് മിഴിവേകും.

ലോകത്തിലെ ഏറ്റവും വലിയ 10 കപ്പലുകളിൽ എട്ടെണ്ണം നിർമ്മിച്ചത് റോയൽ കരീബിയൻ ആണ്. അവയിൽ നിന്നും വേറിട്ട നിർമാണശൈലിയാണ് സിംഫണി ഓഫ് സീസിന് നൽകിയിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന  20000 അധികം ചെടികളുള്ളൊരു സെന്ററൽ പാർക്ക് ബാസ്ക്കറ്റ് ബോൾ കോർട്ട്, ഐസ് സ്കേറ്റിങ്, 43 അടി ഉയരമുള്ള റോക്ക് ക്ലൈംബിങ് വാൾ തുടങ്ങിയ സൗകര്യങ്ങളും കപ്പിലിലുണ്ട്.  കൂടാതെ വൈൻ ബാറും ഉണ്ട്. യാത്ര രസകരമാക്കാനുള്ള വിനോദങ്ങളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. നൃത്തത്തിലും സംഗീതത്തിലും താല്പര്യമുള്ളവർക്കായി കപ്പലിന്റെ മേൽത്തട്ടിൽ അക്വാതീയറ്ററും ഒരുക്കിയിട്ടുണ്ട്. വർണപ്രഭകൊണ്ട് അദ്ഭുതപ്പെടുത്തുന്ന പ്രകാശത്തിൽ‌ സംഗീതത്തിന്റ അകമ്പടിയ‌‌ോടെ യാത്ര സുന്ദരമാക്കാം.

ഈ വർഷം മെഡിറ്ററേനിയൻ കടലിനു പുറത്തേക്ക് പൽമ ഡി മല്ലോർക്ക, സ്പെയിൻ, ഫ്ലോറൻസ്, പിസ, റോം, നേപ്പിൾസ് എന്നിവിടങ്ങളിലേക്കാണ് സിംഫണി ഓഫ് സീയുടെ യാത്ര. ശരത്കാലമാകുമ്പോൾ കപ്പൽ സ്വന്തം നാടായ ഫ്ലോറിഡയിലെ മിയാമിയയിലേക്കും പിന്നീട് കരീബിയനിലേക്കും നീങ്ങും