ഉടുത്തൊരുങ്ങി കണ്ണുതള്ളി അഹാന; 'നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചാൽ ഇങ്ങനെയിരിക്കും'

ഉണ്ടക്കണ്ണുകളും നീളൻ മുടിയും കുസൃതി നിറഞ്ഞ ചിരിയുമായി പ്രേക്ഷകരുടെ മനസ്സിലിടംപിടിച്ച നടി അഹാന കൃഷ്ണകുമാർ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം. ഞാൻ സ്റ്റീവ് ലോപ്പസ്, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയങ്ങളായ കഥാപാത്രത്തെ അഭിനയിച്ചിട്ടുള്ള അഹാന സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

സഹോദരിമാർക്കൊപ്പമുള്ള നൃത്തരംഗങ്ങളും കുടുംബാംഗങ്ങളുടെ ചിത്രങ്ങളുമെല്ലാം അഹാന സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. വധുവിന്റെ വേഷമണിഞ്ഞ് അന്തംവിട്ടു നിൽക്കുന്ന ഒരു ചിത്രത്തിവും അതിന് അടിക്കുറിപ്പായി അഹാന കുറിച്ച വരികളുമാണ് ആളുകളെ രസിപ്പിച്ചു സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. എന്റെ മാതാപിതാക്കൾ പരമ്പരാഗത ചിന്താഗതിക്കാരായിരുന്നുവെങ്കിൽ, അവരുടെ നിർബന്ധത്തിനു വഴങ്ങി കല്യാണം കഴിക്കേണ്ടി വന്നിരുന്നെങ്കിൽ വിവാഹദിവസം ഞാൻ ഇങ്ങനെ ഇരുന്നേനേം'' എന്നാണ് അഹാന കുറിച്ചത്. 

നല്ല ഭാരമുള്ള ആഭരണങ്ങളൊക്കെയണിഞ്ഞ് വിവാഹവേഷത്തിലൊരുങ്ങി കണ്ണും തള്ളിയിരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് അഹാന നൽകിയ രസകരമായ അടിക്കുറിപ്പ് ആരാധകർക്ക് നന്നേ പിടിച്ച മട്ടാണ്.