പ്രേമം നിലനിർത്താനും വർദ്ധിപ്പിക്കാനും കഴിവുള്ള രത്നം!

പ്രേമം നിലനിൽക്കാൻ അല്ലെങ്കില്‍ പ്രേമം വർധിക്കാന്‍ ഒക്കെ ഒരു രത്നം ഉണ്ടെന്ന് പലരും വിചാരിക്കുന്നുണ്ടാകില്ല. പ്രേമസമ്മാനമായി നൽകാൻ ഏറ്റവും ഉത്തമം എന്താണ് എന്ന് ചോദിച്ചാലും ഒറ്റ ഉത്തരമേ ഉള്ളൂ. അത് വജ്രം മാത്രമാണ്.

സൗന്ദര്യദേവതയായ വീനസിനെ പ്രതിനിധീകരിക്കുന്ന രത്നമാണ് വജ്രം എന്ന് ഗ്രീക്ക് വിശ്വാസം. ശുക്രനെ പ്രതിനിധീകരിക്കുന്നതാണ് എന്ന് ഭാരതീയ ജ്യോതിഷവും പറയുന്നു. ശുക്രൻ ലക്ഷ്മിയാണ്. ഗുരുവായൂരപ്പന് വജ്രകിരീടം ഈയിടെ സമർപ്പിക്കപ്പെട്ടത് പത്രങ്ങളിൽ വാര്‍ത്തയായിരുന്നു. ഭഗവാനോടുള്ള പ്രേമത്തിന്റെ മകുടോദാഹരണമാണത്. വിവാഹം പെട്ടെന്ന് നടക്കാൻ മാത്രമല്ല ദമ്പതികൾ തമ്മിൽ പ്രേമം നിലനിൽക്കാനും വജ്രം ഉത്തമമാണ്. ഇപ്പോൾ വിവാഹനിശ്ചയത്തിന് വജ്രമോതിരം ധരിക്കുക എന്നത് ഒരു ആചാരം തന്നെ ആയി മാറിയിരിക്കുകയാണ്. വജ്രം ധരിക്കുന്നത് സൗന്ദര്യം വർധിക്കാനും സഹായകരമാണ്.

കലാരംഗത്ത് ശോഭിക്കാനും വജ്രം ധരിക്കുന്നത് ഗുണം ചെയ്യും. മോതിരമോ, മാലയോ, കമ്മലോ, ലോക്കറ്റോ, മൂക്കുത്തിയോ ആയും വജ്രം ധരിക്കാം. വജ്രം ധരിക്കാൻ തുടങ്ങുന്ന അന്നു മുതൽ അനുകൂലമായ മാറ്റങ്ങൾ കണ്ടു തുടങ്ങും. ഗുണനിലവാരമുള്ള വജ്രം വിശ്വസിക്കാവുന്നിടത്തു നിന്നും വാങ്ങുക. തിരിച്ചു കൊടുത്താൽ വില കിട്ടുന്ന രത്നമാണ്. വജ്രം വിൽക്കുന്ന സ്ഥാപനത്തിൽ മാത്രമേ തിരിച്ചെടുക്കൂ. അതിനാൽ വിദേശത്തും മറ്റും യാത്ര പോകുമ്പോൾ ഇത് വാങ്ങിയാൽ തിരിച്ചു കൊടുക്കാൻ വീണ്ടും അവിടെ പോകേണ്ടിവരും എന്നു കൂടി ഓർക്കുക. ആയുഷ്ക്കാലം ഒരാൾക്ക് ഉപയോഗിക്കാം. അടുത്ത തലമുറകൾക്ക് കൈമാറുകയും ചെയ്യാം. ഇതിന്റെ തിളക്കം നഷ്ടപ്പെടാതെ നിലനിൽക്കും. വൃത്തിയായി സൂക്ഷിക്കണം എന്നു മാത്രം.

നമ്മുടെ നാട്ടിലെ പുതിയ ട്രെൻഡാണ് ഡയമണ്ട് താലി. വജ്രം (Diamond) പതിച്ച താലി ഇല്ലാത്തവർ പലരും പുതിയ ഒരു താലി വാങ്ങി ധരിക്കാൻ തുടങ്ങിയിരിക്കുകയാണ്.

ലേഖകൻ 

Dr. P. B. Rajesh      

Rama Nivas  

Poovathum parambil

Near ESI  Dispensary Eloor East 

Udyogamandal.P.O, Ernakulam 683501    

email : rajeshastro1963@gmail.com

Phone : 9846033337, 0484 2546421