ടൊവിനോ പറയും, മൈ കാർ മൈ ലൈഫ്! തിരിച്ചറിയാം ഡീറ്റെയിലിങ് ഗുണങ്ങൾ

ടൊവിനോയ്ക്ക് അതു സ്വപ്ന സാഫല്യമായിരുന്നു. ഔഡി ക്യൂ 7 ഓടിച്ച് റോഡിലൂടെ പോകുമ്പോൾ മനസ്സിൽ ലോകം കീഴടക്കിയ സന്തോഷം. സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്ക് ടൊവിനോ പറന്നു, മിന്നിത്തിളങ്ങുന്ന ഔഡിയിൽ. അതിനിടയിലാണ് അതു മനസ്സിലായത്. വണ്ടിയുടെ തിളക്കം മങ്ങുന്നു. വെയിലിൽ തിളങ്ങുമ്പോഴും സൂക്ഷിച്ചു നോക്കിയപ്പോൾ അവിടെയും ഇവിടെയും സ്ക്രാച്ചുകൾ. കാരണം തിരക്കിയപ്പോഴാണ് ആ സത്യം തിരിച്ചറിഞ്ഞത്. ലക്ഷങ്ങൾ മുടക്കി വാങ്ങി വണ്ടി സൂക്ഷിക്കാനുമുണ്ട് ചില ടെക്നിക്കുകളെന്ന്. കൃത്യമായ ഇടവേളകളിൽ സർവീസ് സെന്ററില്‍ കൊടുത്തു കഴുകി മിനുക്കി എടുക്കുമ്പോൾ തിരിച്ചറിയാതെ പോകുന്ന ചില പാളിച്ചകൾ അപ്പോഴാണ് മനസ്സിലായത്.

നിരന്തര യാത്രകളും ഓട്ടോമാറ്റിക് കാര്‍ വാഷ് സെന്ററുകളിലെ സർവീസുകളുമെല്ലാമാണ് പ്രിയപ്പെട്ട ക്യൂ7 ൽ പോറലുകൾ വീഴ്ത്തിയത്. ഒപ്പം അശാസ്ത്രീയമായ കെയറിങ്ങും. ക്യൂ 7 നെ ഷോറും കണ്ടീഷനിലേക്ക് എത്തിക്കാനുള്ള വഴി ആലോചിച്ചപ്പോഴാണ് കാർ ഡീറ്റെയിലിങിലെത്തിയത്. ക്യൂ 7നെ ‘ക്യൂനാ’ക്കാൻ ഗ്രീൻസ് കാർ കെയറിനെ ഏൽപ്പിച്ചു. സെറാമിക് കോട്ടിങ് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത് ഗ്രീൻസ് കാർ കെയറാണ്. ഇന്ത്യയിലെ തന്നെ ആദ്യത്തെ പ്രിമിയം കാർ കെയർ ഓൺലൈൻ സ്റ്റോർ ഗ്രീൻസിന്റേതാണ് (www.greenzcarcare.com) ജർമനിയിലും ജപ്പാനിലും തായ്‌വാനിലും സ്വന്തം കാർ കെയറിങ് ഉത്പന്നങ്ങളുടെ നിർമാണ യൂണിറ്റും ലോകോത്തര നിലവാരമുള്ള നാല് രാജ്യാന്തര ബ്രാൻഡുകളുടെ (Gyeon Quartz, Angelwax, Collinite, Kamikaze) ഇന്ത്യയിലെ വിതരണക്കാരുമാണ് ഇവർ. കഥയിൽ ട്വിസ്റ്റ് അവിടെത്തുടങ്ങുന്നു.

ഡീറ്റൈലിങ്ങിന് ശേഷം വാഹനം ടോവിനോയ്ക്ക് കൈമാറുന്നു, ഗീൻസ് പ്രതിനിധി ബിവിൻ സമീപം

നാലു ഘട്ടങ്ങളിലൂടെയാണ് ഗ്രീന്‍സ് കാർ കെയറിന്റെ ഡീറ്റൈലിങ് നടക്കുന്നത്. ഉടമയുമായുള്ള ആശയവിനിമയാണ് ആദ്യ ഘട്ടം. ഏതൊക്കെ തരത്തിലുള്ള പോറലുകളാണ് വാഹനത്തില്‍ സംഭവിച്ചിരിക്കുന്നത്, പോറലുകളുണ്ടാകാനിടയായ സാഹചര്യമെന്ത് എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ഉടമയോട് വിശദമായി ചോദിച്ചറിയും. പിഴവുകൾ ആവർത്തിക്കാതിരിക്കാൻ വാഹന ഉടമയ്ക്ക് ഏറെ സഹായകമാകുമിത്. അതിനു ശേഷമാണ് വാഹനം പരിശോധിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ ഘട്ടം. പലരും തിളക്കം കിട്ടാൻ അശാസ്ത്രീയ പോളിഷ് ചെയ്യും. അതാണ് വണ്ടിക്ക് ഏറ്റവും ദോഷകരമാകുന്നതും. പെയിന്റ് തിക്‌നസ് ഗേജ് ഉപയോഗിച്ച് ഏതൊക്കെ ഭാഗങ്ങളില്‍ എത്രമാത്രം പോളിഷ് ചെയ്യണം എന്നു കണ്ടെത്തിയാണ് ജോലി തുടങ്ങുക. ചില ഭാഗങ്ങളിൽ തിക്നെസ് കുറവാകാനുള്ള സാധ്യതയുണ്ട്. പല ഭാഗങ്ങളിലും ഒരേ പെയിന്റ് തിക്നെസ് ആയിരിക്കില്ല. റീപെയിന്റ‍ഡ‍് പാനലുകളുണ്ടെങ്കിൽ തിക്നെസിൽ വ്യത്യാസമുണ്ടാകാം. സാധാരണ പോളിഷിങ് സെന്ററുകളിൽ മുൻപ് ചെയ്തിരിക്കുന്ന ആശാസ്ത്രീയ പോളിഷിങ് മൂലം തിക്നെസിൽ കാര്യമായ കുറവുണ്ടാകാം.

Swirl Marks

സാധാരണ പോളിഷിങ് സെന്ററുകളിൽ ഏതു വാഹനത്തിനും ഒരേ പോളിഷിങ് ആണ് ചെയ്യുക, അവർ സാധാരണ തിക്നേസ് ഗെയ്ജ് ഉപയോഗിച്ചുള്ള പരിശോധന നടത്താറില്ല. അതുകൊണ്ടു തന്നെ കൂടുതൽ ക്ലിയർ കോട്ട് കളയാനുള്ള സാധ്യത കൂടുതലാണ്. ഇതു വണ്ടികൾക്ക് ദോഷകരമാണ് (വാഹനം പെയിന്റ് ചെയ്തതിന് ശേഷം പെയിന്റിന്റെ സംരക്ഷണത്തിനായി അടിക്കുന്നതാണ് ക്ലിയർ കോട്ട്, ഇതിന് മുകളിലാണ് പോളീഷിങ് നടക്കുന്നത്. ഈ ലെയറിനെ മുറിച്ചുകൊണ്ട് ഏതെങ്കിലും സ്ക്രാച്ചുകളുണ്ടെങ്കിൽ അവിടം റിപെയിന്റ് ചെയ്യേണ്ടി വരും). ഇതു തിരിച്ചറിയുന്നിടത്താണ് വാഹന ഉടമയുടെ ആദ്യ വിജയം.

Q7 After Detailing

ടൊവിനോയുടെ കാറിൽ മറ്റൊരു കാറിൽ അടിച്ച പെയിന്റിന്റെ സ്പ്രേ വരെ കണ്ടെത്തി. ഓവർ സ്പ്രേ എന്നാണ് ഇതിനെ പറയുന്നത്. സർവീസിനായി കൊടുത്ത സെന്ററിൽ പെയിന്റ് ചെയ്തിരുന്ന മറ്റൊരു കാറിന്റെ സ്പ്രേ ആയിരുന്നിരിക്കാം ഇത്. ഇതും പോറലുകളും കാറുകളിൽ വൃത്താകൃതിയിൽ കാണുന്ന പാടുകൾ (Swirl Marks), കറുത്ത കാറുകൾ വെയിലത്തു പരിശോധിച്ചാൽ ഇത് എളുപ്പത്തിൽ കാണാൻ കഴിയും) മാറ്റാന്‍ നല്ലൊരു പെയിന്റ് കറക്ഷൻ അനിവാര്യമായിരുന്നു. ഇന്റീരിയറിലും കാര്യമായി ഡീറ്റെയിലിങ് വേണമെന്ന് പരിശോധനയിൽ കണ്ടെത്തി. അതുവരെയുള്ള സർവീസിൽ ഇന്റീരിയർ തീർത്തും അവഗണിച്ചിരുന്നതാണ് കാരണം. പലരും അറിഞ്ഞു കൊണ്ടു വരുത്തുന്ന ഒരു പിഴവാണിത്.

Q7 Before Detailing

അടുത്ത ഘട്ടമാണ് വാഹനത്തെ, പഴയ പകിട്ടിലേക്ക് എത്തിക്കുക എന്നുള്ളത്. ഇതിനായി രാജ്യാന്തര നിലവാരമുള്ള ഉല്‍പ്പന്നങ്ങളാണ് ഉപയോഗിക്കുന്നത്. പെയിന്റിനും ഇന്റീരിയറിനും കോട്ടം വരുത്താതെയുള്ള ഡീറ്റൈലിങ്ങ് ആകണം ഉപയോക്താക്കൾ ആവശ്യപ്പെടേണ്ടത്. ഗ്രീൻസ് കാർ കെയർ ഇതിൽ സ്പെഷലിസ്റ്റുകളാണ്. സാധാരണയായി ഔഡിയിൽ ഉപയോഗിക്കുന്നത് ജർമൻ ബ്രാൻഡായ ഗ്ലസര്യൂവിന്റെ (Glassurit) വാട്ടർ ബേസ്ഡ് പെയിന്റും ക്ലിയർ കോട്ടുമാണ്. ഇതു താരതമ്യേന ഹാർഡാണ്. ഗ്രീൻസിന്റെ സ്വന്തം ബ്രാൻഡിലുള്ള വിദേശ നിർമിത കോമ്പൗണ്ടുകളും പാഡുകളും മാത്രം ഉപയോഗിച്ചായിരുന്നു പോളിഷിങ് ഡീറ്റെയിലിങ്ങിൽ മിറർ ഫിനിഷ് ലഭിക്കാൻ വേണ്ടിയാണിത്. സാധാരണ ഡീറ്റെയിലർമാർ ഉപയോഗിക്കുന്നത് ലോക്കൽ കോമ്പൗണ്ടുകളും പാഡുകളുമാണ്. രണ്ടു മൂന്നു ദിവസം വേണ്ടിവരുന്ന സങ്കീർണ്ണമായി പ്രോസസാണ് പെയിന്റ് കറക്ഷൻ. അതിനു ശേഷം മിറർ ഫിനിഷ് ദീർഘകാലം നിലനിർത്തുന്നതിനു സെറാമിക് കോട്ടിങ് കൂടി ചെയ്യുന്നതോടെ ഡീറ്റെയിലിങ് പ്രക്രിയ പൂർണമാകും.

Q7

വണ്ടിയുടെ ഏറ്റവും ചെറിയ ഭാഗങ്ങളിൽ പോലും പരിചരണം നൽകിയാണ് ഗ്രീൻസ് കാർ കെയറിങിന്റെ ഡീറ്റെയിലിങ്. അതുകൊണ്ടുതന്നെ ഉപയോക്താവിന് പരിപൂർണ സംതൃപ്തി ഉറപ്പ്. ടൊവിനോയുടെ വാക്കുകൾ തന്നെയാണ് ഇതിന് സാക്ഷ്യം. ലക്ഷങ്ങള്‍ മുടക്കി വാങ്ങുന്ന കാറിന്റെ തിളക്കം നിലനിർത്താൻ വേണ്ടി അൽപം ശ്രദ്ധ ചെലുത്തുന്നത് നല്ലതല്ലേ. ടൊവിനോയുടെ കാർ നൽകും അതിനുത്തരം, ഗ്യാരന്റി ഗ്രീൻസ് കാർ കെയറും. അതുകൊണ്ട് ഇനി സർവീസിനു കൊടുക്കുമ്പോൾ ഒരുവട്ടം കൂടി ചിന്തിക്കുക, നിങ്ങളുടെ കാർ അർഹിക്കുന്നത് വെറുമൊരു സർവീസാണോ അതോ ലോകോത്തര കെയറിങ് ആണോ എന്ന്.

കാർ ഡീറ്റെയിലിങിന് കൊടുക്കും മുൻപ് ശ്രദ്ധിക്കുക

∙ വാഹനങ്ങളുടെ മോഡലും ടൈപ്പും അനുസരിച്ച് 20000 മുതൽ ഒന്നേകാൽ ലക്ഷം രൂപ വരെ ചെലവു വരുന്ന ഡീറ്റെയിലിങ് പാക്കേജുകളാണുള്ളത്. ചില പ്രമുഖ കമ്പനികൾ ഏഴു വർഷം വരെ പരമാവധി വാറണ്ടി കൊടുക്കാറുണ്ട്.

∙ ഡീറ്റെയിലിങിന് തെരഞ്ഞെടുക്കുന്ന സ്ഥാപനത്തിന്റെ നിലവാരം വിശ്വസ്തതയും ഉറപ്പു വരുത്തുക. അതിനായി മുൻപ് ഈ സ്ഥാപനത്തിൽ ഡ‍ീറ്റെയിൽ ചെയ്തിട്ടുള്ള വാഹന ഉടമകളുമായി ബന്ധപ്പെടാൻ റഫറൻസ് ചോദിച്ചു വാങ്ങാൻ മടിക്കേണ്ട.

‍‍∙ ഡീറ്റെയിലിങ് സ്ഥാപനത്തിന്റെ സർവീസ് ഹിസ്റ്ററി പരിശോധിക്കാം. കൂടുതൽ വർഷത്തെ ഡീറ്റെയിലിങ് പ്രവർത്തി പരിചയമുണ്ടെങ്കിൽ നിലവാരവും അതിനുതക്കതുണ്ടെന്ന് ഉറപ്പിക്കാം.

∙ ഡീറ്റെയിലിങ് സെന്ററിൽ ഉപയോഗിക്കുന്ന പ്രോഡക്ടുകൾ അന്താരാഷ്ട്ര നിലവാരം ഉള്ളതാണെന്ന് ഉറപ്പു വരുത്തുക. വിലയും നിലവാരവും കുറഞ്ഞ ധാരാളം ചൈനീസ് ഉത്പന്നങ്ങൾ ഇപ്പോൾ വിപണിയിലുണ്ട്.

‍∙ സ്ഥാപനത്തിന്റെ ഡീറ്റെയിലിങ് പ്രോസസ് കൃത്യമായും വിശദമായും ചോദിച്ചു മനസ്സിലാക്കുക. അതു പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.

∙ സെറാമിക് കോട്ടിങ് പോലുള്ള സർവീസുകൾക്ക് മെയിന്റനൻസും മുഖ്യമാണ്. അതുകൊണ്ടുതന്നെ മെയിന്റനസ് കൂടിയുള്ള ഓഫർ തെരഞ്ഞെടുക്കാൻ ശ്രമിക്കുക. മെയിന്റനൻസ് കോസ്റ്റും മുൻകൂട്ടി ചോദിച്ചു മനസ്സിലാക്കുക.

∙ ചില പ്രമുഖ കമ്പനികൾ ഡീറ്റൈലിങ്ങിനായി ഓൺലൈൻ ബുക്കിങ്ങുകൾ സ്വീകരിക്കുന്നുണ്ട്. കൂടാതെ ഓൺലൈനിലൂടെ ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക ഡിസ്കൗണ്ടുകളും നൽകും.

∙ കാർ ഡീറ്റൈലിങ് നടത്തിയാൽ എല്ലാമായി എന്നല്ല. സെറാമിക് കോട്ടിങ് പോലുള്ളവയ്ക്ക് നല്ല പരിചരണം ആവശ്യമുണ്ട് (എങ്കിൽ മാത്രേ വർഷങ്ങളോളും അവ നിൽക്കുകയുള്ള).

ടൊവിനോയുടെ ഔഡിയിൽ ഡീറ്റെയിലിങ്ങിനായി ഉപയോഗിച്ച പ്രൊഡക്ടുകളുടെ പൂർണവിവരത്തിന് ഇവിടെ ക്ലിക് ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക്: 7477722449, 9207338055