പുനർജ്ജനി

മഴക്കാർ മൂടിയ മനസ്സിനെ 

പെയ്യാൻ കൊതിപ്പിക്കുന്ന 

എന്തൊ ഒന്നാണ് നീ....

            മഴ പെയ്തു തുടങ്ങുമെങ്കിലും,

            നിന്നെ മാത്രം കണ്ടെത്തുവാനാകാതെ 

            ഞാൻ അവസാനിപ്പിക്കുവാൻ 

            കൊതിക്കുന്ന വരികളിലൂടെ 

            നീ പിന്നെയും പിന്നെയും പുനർജ്ജനിക്കും....

നിന്റെ ഒരായിരം 

പുനർജ്ജനികൾക്കൊടുവിൽ 

നിനക്കായ്‌ എഴുതുവാൻ 

എന്നിൽ വരികളില്ലാതെയാകും....

            മഴ പെയ്ത് തോരും

            നീ പിന്നെയും വരികളാകും, 

            പുനർജ്ജനിക്കും....!