തിരിഞ്ഞുനോട്ടം

പണിമുടക്കാനായ് അതൊന്നും;  

പനിമുടക്കാനിത്തിരി മരുന്നും;  

വേണമായിരുന്നു..

രണ്ടും തേടി അഗസ്ത്യവനത്തിലേയ്ക്ക് 

അങ്ങനെയതൊരു തീർത്ഥയാത്രയാക്കി... 

രാവിത്രവേഗമെത്തിയോ 

പകലോനെങ്ങുപോയീ 

ചോദ്യങ്ങൾ നിർത്തി, തുടർന്ന യാത്ര 

കഠിനമായപ്പോൾ നിർത്തിയ ദൂരങ്ങൾ 

ലക്ഷ്യം കാണാത്ത ശ്രമം 

പുലർച്ചയിലേയ്ക്കാരോ മാറ്റി... 

തിരികെ വരാനുള്ള വഴിയറിയില്ല 

ഇന്നിനിയിവിടെത്തങ്ങി, നാളെപ്പോകാം..

പക്ഷികൾ ചിലയ്ക്കുന്നുവല്ലോ 

നേരം പുലർന്നുവോ, 

മധ്യാഹ്നമോ, സായന്തനമോ, 

ദിക്കേത്, കാലമേത്, 

എവിടെയിന്ന്, നാളെയെന്നൊന്നുണ്ടാകുമോ.. 

അരുണനീ ആരണ്യകത്തിൽ, 

ഭ്രഷ്ട് കൽപിച്ചതാരേ... 

പുലരിമഞ്ഞ്, അന്തിച്ചോപ്പ്

ഉള്ളിലെല്ലാം നിറഞ്ഞിരിക്കുന്നുണ്ടെങ്കിലും 

ശൂന്യമാണുള്ളമിന്നും..

കണ്ണിലുമൊന്നുമില്ല... 

കാട്ടാറിൻ ഗാനമോർമ്മയിലുണ്ട് 

നടക്കാം, മനസ്സിൻ ലക്ഷ്യവുമായ് 

അറിയുന്നുവിപ്പോൾ, ഒന്നല്ലത്, 

കഴിയുന്നില്ലയതിലൊന്നും വേർതിരിച്ചറിയുവാൻ..!!

ഒപ്പമുണ്ട് ചില;യപശബ്ദങ്ങളും ..

ഇവിടെയിനി കഴിഞ്ഞുകൂടാൻ 

പഠിപ്പിക്കാമുള്ളത്തെ.. 

പനിയില്ലാതെ പണിയെടുക്കാനും.