ഞെട്ടിക്കാന്‍ വിക്രം; കദരംകൊണ്ടൻ ഫസ്റ്റ്ലുക്ക്; കമൽഹാസൻ നിർമാണം

വിക്രത്തെ നായകനാക്കി കമല്‍ഹാസൻ നിര്‍മിക്കുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. കദരംകൊണ്ടൻ എന്നാണ് സിനിമയുടെ പേര്. ചിത്രത്തിൽ ഇതുവരെ കാണാത്ത െഗറ്റപ്പിലാണ് വിക്രം എത്തുന്നതും. ഹോളിവുഡ് ത്രില്ലർ ഡോണ്ട് ബ്രീത്തിന്റെ ഔദ്യോഗിക റീമേയ്ക്ക് ആണ് ഈ സിനിമയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്. 

കമല്‍ഹാസന്റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷലിന്റെ ബാനറിൽ‍, രാജേഷ് എം. സെല്‍വയാണ് സംവിധാനം. രാജ് കമല്‍ ഫിലിംസിന്റെ 45ാം ചിത്രമാണ് ഇത്. നേരത്തെ കമലിനെ നായകനാക്കി തൂങ്കാവനം എന്നൊരു ചിത്രവും രാജേഷ് സംവിധാനം ചെയ്തിരുന്നു. ഫ്രഞ്ച് ചിത്രം സ്ലീപ്‌ലെസ് നൈറ്റിന്റെ റീമേയ്ക്ക് ആയിരുന്നു തൂങ്കാവനം.

വിക്രത്തിന്റെ 56ാം ചിത്രമാണിത്. പൂജ കുമാർ ആണ് നായിക. ഹാസനും അബി ഹാസനും വിക്രത്തിനൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രഹണം. കമലിന്റെ ഉത്തമവില്ലനും പാപനാശത്തിനും വിശ്വരൂപം 2നുമൊക്കെ സംഗീതം പകര്‍ന്ന ജിബ്രാനാണ് ഈ ചിത്രത്തിനും ഈണമൊരുക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ എഡിറ്റര്‍ പ്രവീണ്‍ കെ.എല്‍. ചിത്രസന്നിവേശം.