കെ.എസ് ചിത്ര ഇതൊന്നു കേട്ടിരുന്നെങ്കിൽ; അതിമനോഹരം

അറിവിൻ നിലാവെ

മറയുന്നുവോ നീ

സ്മൃതി നിലാവിൻ കണിക തേടി

രജനീ ഗന്ധി

അതിമനോഹരമായി പാടുകയാണ് ഈ കുഞ്ഞ്. ഏതാനും ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലാണ് ഈ വിഡിയോ. ചിത്ര പാടി അനശ്വരമാക്കിയ അറിവിൻ നിലാവെ എന്ന ഗാനം.  ഇത്ര ചെറുപ്രായത്തിലും അതി മനോഹരമായി പാടുകയാണ് ഈ പെൺകുട്ടി. 

ഇത്രയും ചെറിയ പ്രായത്തിൽ ഇത്ര മനോഹരമായി ഈ ഗാനം പാടാൻ കഴിയുക എന്നത് അത്ഭുതം തന്നെയാണെന്നും, ഈ കുഞ്ഞിന്റെ ഗാനം ചിത്ര ചേച്ചി ഒന്നു കേട്ടിരുന്നെങ്കിൽ എന്നാണ് പലരുടെയും കമന്റുകൾ. നിരവധി പേരാണ് കുഞ്ഞിന്റെ ആലാപനം സമൂഹമാധ്യമങ്ങളിൽ കാണുകയും പങ്കുവെക്കുകയും ചെയ്തത്.

പാട്ട് വൈറലായതോടെ പെൺകുട്ടിയെ തിരയുകയാണ് ആസ്വാദകർ. 1992ൽ പുറത്തിറങ്ങിയ രാജശിൽപി എന്ന ചിത്രത്തിലേതാണു ഗാനം. ചിത്രയാണു ഗാനം ആലപിച്ചിരിക്കുന്നത്. ഒഎൻവിയുടെതാണു വരികൾ.