മനുഷ്യാവകാശ കമ്മിഷന് വെബ്കാസ്റ്റ് സംവിധാനം

ന്യൂഡൽഹി∙ രാജ്യത്തെവിടെനിന്നുമുള്ളവർക്കു നേരിട്ടു ബന്ധപ്പെടാൻ ദേശീയ മനുഷ്യാവകാശ കമ്മിഷൻ വെബ്കാസ്റ്റ് സംവിധാനം ആരംഭിച്ചു. webcast.gov.in/nhrc എന്ന പോർട്ടൽ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് എച്ച്. എൽ. ദത്തു ഈയിടെ ഉദ്ഘാടനം ചെയ്തിരുന്നു. ഇതോടൊപ്പം വിഡിയോ കോൺഫറൻസിങ് സംവിധാനവും നിലവിൽ വന്നു.

വെബ്കാസ്റ്റ് സംവിധാനത്തിലൂടെ ശിൽപശാലകളും പരിശീലനപരിപാടികളും നേരിട്ടു നടത്താനാവും.