ജെപിസി അന്വേഷണം കേന്ദ്രത്തിനു ഭയം: ആന്റണി

ന്യൂഡൽഹി∙ റഫാൽ യുദ്ധവിമാന ഇടപാടിലെ ക്രമക്കേടുകൾ പുറംലോകമറിയുമെന്നു ഭയന്നാണു സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) അന്വേഷണത്തിനു കേന്ദ്ര സർക്കാർ വഴങ്ങാത്തതെന്നു മുൻ പ്രതിരോധ മന്ത്രി എ.കെ. ആന്റണി. ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ഒളിച്ചോടിയെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപണമുന്നയിച്ചതിനു പിന്നാലെയാണു ആന്റണി ഇക്കാര്യം ആവർത്തിച്ചത്. 

ജെപിസിയിൽ  ഭൂരിപക്ഷ അംഗങ്ങളും ബിജെപിക്കാരാണ്.. കോൺഗ്രസ് ന്യൂനപക്ഷവും. എന്നിട്ടും അന്വേഷണത്തെ സർക്കാർ ഭയക്കുന്നു. 

ഇടപാടുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിക്കാനും ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനും ജെപിസിക്ക് അധികാരമുണ്ട്.