സ്വവർഗ ബന്ധം അനുവദിക്കില്ല: ജനറൽ റാവത്ത്

ന്യൂഡൽഹി ∙ സ്വവർഗബന്ധം നിയമപരമായി ശിക്ഷാർഹമല്ലെന്നു സുപ്രീം കോടതി വിധിച്ചെങ്കിലും സേനയിൽ അത് അനുവദിക്കാനാവില്ലെന്നു കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. രാജ്യത്തെ നിയമങ്ങൾക്ക് അതീതമല്ല സേന. എന്നാൽ അച്ചടക്കം നിലനിർത്തുന്നതിനുള്ള ചട്ടങ്ങൾ സേനയിൽ നിലവിലുണ്ട്.

സേനാംഗങ്ങൾക്കു സാധാരണ പൗരന്മാർക്കുള്ള എല്ലാ അവകാശങ്ങളും ലഭ്യമാകില്ല. യാഥാസ്ഥിതിക രീതിയിലാണു സേനയുടെ പ്രവർത്തനം. അവിടെ ഇത്തരം പ്രവണതകൾ അനുവദിക്കാനാവില്ലെന്നും റാവത്ത് വ്യക്തമാക്കി.