സ്വർണം കടത്താൻ ശ്രമം: കൊറിയൻ യുവതികൾ ചെന്നൈയിൽ പിടിയിൽ

ചെന്നൈ∙ 24കിലോ സ്വർണം വസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ടു കൊറിയൻ യുവതികൾ ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. ഹോങ്കോങ്ങിൽനിന്നുള്ള വിമാനത്തിലെത്തിയ ഇവർ നടക്കുന്ന രീതിയിൽ സംശയം തോന്നിയാണു പരിശോധിച്ചത്.  ഓരോരുത്തരുടെ കൈവശം ഒരു കിലോഗ്രാം വീതം ഭാരമുള്ള 12 ബിസ്കറ്റുകളാണുണ്ടായിരുന്നത്. 8 കോടി വിലയുള്ള സ്വർണം ആർക്കു വേണ്ടിയാണ് എത്തിച്ചതെന്ന് അന്വേഷിക്കുന്നു.