രാഷ്ട്രപതിയുടെ അംഗീകാരം; മുന്നാക്ക സംവരണം പ്രാബല്യത്തിൽ

ന്യൂഡൽഹി∙ മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി ദുർബലരായവർക്ക് സർക്കാർ ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിനും 10% സംവരണം വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതി രാഷ്ട്രപതി അംഗീകരിച്ച് പ്രാബല്യത്തിലായി. ഭേദഗതി ഇന്നലെ ഒൗദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്തു. 

കഴിഞ്ഞയാഴ്ചയാണ് ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയത്. ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ വകുപ്പുകളാണ് ഭേദഗതി ചെയ്തത് എന്നതിനാൽ ഇതിന് നിയമസഭയുടെ അംഗീകാരം ആവശ്യമില്ല.