ശിവസേനയെ നശിപ്പിക്കാൻ ആരും ജനിച്ചിട്ടില്ല: ഉദ്ധവ്

മുംബൈ ∙ ശിവസേനയെ ഇല്ലാതാക്കാൻ കഴിവുള്ളവർ ജനിച്ചിട്ടില്ലെന്ന് പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ. ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി-സേന സഖ്യം യാഥാർഥ്യമായില്ലെങ്കിൽ ശിവസേനയെ ഇല്ലാതാക്കുമെന്ന ധ്വനിയോടെ ബിജെപി അധ്യക്ഷൻ‍ അമിത് ഷാ നടത്തിയ പരാമർശത്തോടാണ് ഉദ്ധവിന്റെ പ്രതികരണം.

സഖ്യം രൂപീകരിച്ചാൽ ശിവസേനയുടെ വിജയം തങ്ങൾ ഉറപ്പാക്കുമെന്നും ഇല്ലെങ്കിൽ അവർ തുടച്ചു നീക്കപ്പെടുമെന്നും ഷാ അഭിപ്രായപ്പെട്ടിരുന്നു.