പ്രിയ വാരിയരുടെ ചിത്രത്തിനെതിരെ ബോണി കപൂറിന്റെ നോട്ടിസ്

മുംബൈ ∙ പ്രിയ പ്രകാശ് വാരിയർ നായികയാകുന്ന ആദ്യ ബോളിവുഡ് ചിത്രം ‘ശ്രീദേവി ബംഗ്ലാവ്്’ റിലീസിനുമുൻപേ വിവാദത്തിൽ. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതവുമായി സിനിമയ്ക്കു ബന്ധമുണ്ടെന്നാരോപിച്ചു ഭർത്താവ് ബോണി കപൂർ വക്കീൽ നോട്ടിസ് അയച്ചു. മലയാളിയായ പ്രശാന്ത് മാമ്പുളളിയാണു സംവിധായകൻ.

ശ്രീദേവിയുടെ സംഭവബഹുലമായ കഥപറയുന്ന ചിത്രമെന്നാണു കഴിഞ്ഞ ദിവസമിറങ്ങിയ ടീസറിൽ പറയുന്നത്.  നോട്ടിസ് ലഭിച്ചതായും ഉടൻ മറുപടി കൊടുക്കുമെന്നും സിനിമയുടെ പ്രവർത്തകർ അറിയിച്ചു. ശ്രീദേവി സാധാരണ പേരാണെന്നും തന്റെ ചിത്രത്തിലെ അഭിനേത്രിയായ കഥാപാത്രത്തിന് ആ പേര് നൽകിയതിൽ എന്താണ് െതറ്റെന്നുമാണ് സംവിധായകൻ പ്രതികരിച്ചത്. സിനിമകണ്ട് സത്യം മനസ്സിലാക്കാനാണു ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.