കയറിക്കളിച്ച് കോൺഗ്രസ്; ‘ഓപ്പറേഷൻ താമര’ പാളി

 ബെംഗളൂരു ∙ എംഎൽഎമാരെ വശത്താക്കി കർണാടകയിലെ കോൺഗ്രസ് –ദൾ സർക്കാരിനെ അട്ടിമറിക്കാൻ ആരംഭിച്ച ‘ഓപ്പറേഷൻ താമര’ നിർത്തിവച്ച് ബിജെപി. അട്ടിമറി നീക്കം പൊളിഞ്ഞത്, വിമതർക്കു കോൺഗ്രസ് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യുകയും കർക്കശമായി കൈകാര്യം ചെയ്യുമെന്ന് മുന്നറിയിപ്പു നൽകുകയും ചെയ്തതോടെ.