ഹോട്ടൽ അഴിമതി: ലാലുവിന് ജാമ്യം

ന്യൂഡൽഹി∙ റെയിൽവേ ഹോട്ടൽ അഴിമതി കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനു ജാമ്യം. കാലിത്തീറ്റക്കേസിൽ ജയിലിൽ കഴിയുന്ന ലാലുവിനു നേരത്തെ ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. സിബിഐ അന്വേഷിച്ച കേസിലാണ് ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നത്. മുൻകൂർ അനുമതിയില്ലാതെ രാജ്യം വിട്ടുപോകാൻ പാടില്ലെന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്.