സ്വന്തം മണ്ഡലങ്ങളിലേക്ക് രാഹുലും സോണിയയും

റായ്ബറേലി (യുപി) ∙ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും 23നും 24നും തങ്ങളുടെ ലോക്സഭാ മണ്ഡലങ്ങളിലെത്തും. രാഹുൽ അമേഠിയിൽ വിവിധ പരിപാടികളിലും സോണിയ റായ്ബറേലിയിൽ ജില്ലാ വിജിലൻസ് ആൻഡ് മോണിട്ടറി കമ്മിറ്റി യോഗത്തിലും പങ്കെടുക്കും.