പി. ചിദംബരത്തെ കസ്റ്റഡിയിൽ വേണം: സിബിഐ

ന്യൂഡൽഹി∙ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ കിട്ടണമെന്ന ആവശ്യവുമായി സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) ഡൽഹി ഹൈക്കോടതിയിൽ. 

ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ ചിദംബരം സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ഇത്. കേസിൽ, അറസ്റ്റ് അടക്കമുള്ള നടപടികൾ മരവിപ്പിച്ചു നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. 

നേരത്തെയുള്ള ചോദ്യം ചെയ്യലിൽ, ചിംദബരം പിടി തന്നിരുന്നില്ലെന്നും അന്വേഷണ ഏജൻസികൾക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കോടതിയെ അറിയിച്ചു. കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കിട്ടുന്നതു കൂടുതൽ ഫലപ്രദമാകുമെന്നും മെഹ്ത ചൂണ്ടിക്കാട്ടി