ഓറോ ട്രേഡിന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

ന്യൂഡൽഹി∙ പണം തട്ടിപ്പു നടത്തിയതിന് രാജസ്ഥാൻ ആസ്ഥാനമായുള്ള ഓറോ ട്രേഡ് നെറ്റ്‌വർക്ക് ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ ഷോപ്പിങ് കോംപ്ലക്സുകൾ ഉൾപ്പെടെ 2.09 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. കള്ളപ്പണ നിരോധന നിയമ (പിഎംഎൽഎ) പ്രകാരം ഇതോടെ മൊത്തം 7.55 കോടി രൂപയുടെ കമ്പനി സ്വത്തുക്കൾ കണ്ടുകെട്ടിയതായി ഇഡി അറിയിച്ചു.

കമ്പനിയുടെ വിവിധ പദ്ധതികളിൽ നിക്ഷേപിച്ചാൽ വൻ വരുമാനം നൽകാമെന്നു വാഗ്ദാനം ചെയ്തു ജനങ്ങളിൽ നിന്നു മൊത്തം 44 കോടി രൂപ കമ്പനി തട്ടിച്ചെടുത്തതിനു പൊലീസ് 46 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.