ആർജെഡി ജനറൽ സെക്രട്ടറി വെടിയേറ്റു മരിച്ചു

പട്ന ∙ ആർജെഡി ബിഹാർ സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പരിഷത്ത് മുൻ ഡപ്യൂട്ടി ചെയർമാനുമായ രഘുവർ റായ് (50) അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. സമസ്തിപുർ ജില്ലയിലെ കല്യാൺപുരിൽ രാവിലെ നടക്കാനിറങ്ങിയപ്പോഴായിരുന്നു ആക്രമണം.

ബൈക്കിലെത്തിയ മൂന്നംഗ സംഘം വെടിയുതിർത്ത‌ശേഷം കടന്നുകളഞ്ഞു. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവമറിഞ്ഞു രോഷാകുലരായ ആർജെഡി പ്രവർത്തകരും നാട്ടുകാരും സമസ്തിപുർ – ദർഭംഗ റോഡ് ഉപരോധിച്ചു. പാർട്ടി ദേശീയ അധ്യക്ഷൻ ലാലു പ്രസാദ് യാദവ് അടക്കം പ്രതിപക്ഷ നേതാക്കൾ പ്രതിഷേധിച്ചു.